
ഞാന്‍ പോലും അറിയാത്ത ഒരു വിവാഹ വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ക്കെതിരെ യു പ്രതിഭ എംഎല്‍എ
തിരുവനന്തപുരം: ചില കാര്യങ്ങളില്‍ താന്‍ വൈകാരികപരമായി പ്രതികരിക്കുന്നത് പക്വതക്കുറവാണെന്ന് കരുതുന്നില്ലെന്ന് യു പ്രതിഭ എംഎല്‍എ. ചിലര്‍ ഗൗരിയമ്മയെ ചേര്‍ത്താണ് താരതമ്യം ചെയ്യുന്നത്. ഗൗരിയമ്മയുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്ന പശ്ചാത്തലവും ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന സാഹചര്യവും രണ്ടാണ്. കരുത്തിന്റെ കുറവല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
നമ്മുടെ സമൂഹത്തിന്റെ ചില സാഹചര്യങ്ങളുണ്ട്. പട്ടിണിയോട് പടവെട്ട് വരുന്ന രാഷ്ട്രീയ നേതാക്കളുടെ രീതി വേറെയായിരിക്കും. വളര്‍ന്ന വരുന്ന സാഹചര്യങ്ങളാവും നമ്മെ പാകപ്പെടുത്തുന്നത്. ചിലപ്പോള്‍ ഇനിയും ഞാന്‍ കരയുമായിരിക്കുമെന്നും പ്രതിഭ പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്; ഞങ്ങൾക്ക് കെ റെയിൽ വേണം; ഹരീഷ് പേരടി

പ്രദേശത്തെ ഡി വൈ എഫ് ഐ നേതാക്കളോ പ്രവര്‍ത്തകരുമായോ എനിക്ക് യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. അസ്വസ്ഥതയുള്ള ഏതെങ്കിലും ആളുകള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ എന്തിനാണ് നമ്മള് ഡി വൈ എഫ് ഐ എന്ന നല്ലൊരു സംഘടനയെ കുറ്റം പറയുന്നത്. ശരിക്കും പറഞ്ഞാല്‍ ആത്മാര്ത്വതയുള്ള നേതൃത്വമോ നല്ല രാഷ്ട്രീയ ശേഷിയുള്ളവരോ അങ്ങനെ ചെയ്യില്ല.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

വളര് വരാന്‍ നില്ക്കുന്ന മൊട്ട് പോലെയുള്ള ചില നേതാക്കളുണ്ടല്ലോ, അവര്‍ക്കൊന്ന് വിരിയണം. അങ്ങനെ വിരിയണമെങ്കില്‍ അധികാരത്തിലുള്ളവരെ പാരവെക്കണം. അന്നത്തെ ആ സംഭവം എന്ന് പറയുന്നത് ഒന്നോ രണ്ടോ പേരുടെ ഫ്രസ്ട്രേഷന്‍ വാര്‍ത്തയായതാണ്. അല്ലാതെ വേറെ ഒന്നും അല്ല. ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങിയ ഒരു സംഘടയനും അവിടെ എം എല്‍ എയ്ക്ക് എതിരായിരുന്നില്ലെന്നും യു പ്രതിഭ പറയുന്നു.

ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലില്‍ വരുന്ന കട്ടിങ്സ് എടുത്ത് ഞാന്‍ പറഞ്ഞു എന്നും പറഞ്ഞാണ് പ്രചരണം. എനിക്ക് ഈ എല്ലാ ഓണ്‍ലൈന്‍ ചാനലുകാരോടും മറുപടി പറയാന്‍ പറ്റുമോ. കഴിഞ്ഞ ദിവസം ഞാന്‍ പോലും അറിയാതെ ഒരു വിവാഹ വാര്‍ത്ത പുറത്ത് വന്നു. ഒരു വലിയ രാഷ്ട്രീയക്കാരന്റെ പേരാണ് പറയുന്നത്. അദ്ദേഹവുമായി വ്യക്തിപരമായി ഒരു ഫോണ്‍കോളും ചെയ്യാത്ത ആളാണ് ഞാന്‍.

ഈ അഭിമുഖത്തിലൊന്നും ഇക്കാര്യങ്ങള്‍ പറയണ്ട എന്ന് കരുതിയതാണ്. പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ മനസ്സറിയാതെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ ആളുകളെ വിവാഹം കഴിപ്പിക്കും, ആളുകളെ പിരിക്കും ആളുകളെ തള്ളിപ്പറയിപ്പിക്കും. കേരളം പോലെ ഒരു സംസ്ഥാനത്ത് അതിനെതിരെ പോലും നമുക്ക് പറയാന്‍ കഴിയില്ല. ആവിഷ്കാര സ്വാതന്ത്രമാണ്. പക്ഷെ അത് അതിര് കടക്കുന്ന ആവിഷ്കാരമാണ്. അവരുടെ ആ മഞ്ഞക്കണ്ണുകൊണ്ട് ഒരാളുടെ വ്യക്തി ജീവിതത്തെ എന്തും പറയാം എന്ന് കരുതരുത്. നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും പ്രതിഭ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

എന്റെ ഇല്ലായ്മകളും വ്യക്തിപരമായ സങ്കടകളും എന്റേത് മാത്രമാണ്. എന്റെ സങ്കടങ്ങള്‍ അവരോട് പറയേണ്ടതില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ അവിടെ അവരുടെ നേതാവ് ആവാന്‍ അര്‍ഹതയില്ലാത്ത ആളാണ്. എന്നാല്‍ അവരുടെ സങ്കടം എന്റതാവണം. അതോര്‍ത്ത് സങ്കടപ്പെടാറുണ്ട്. വ്യക്തിപരമായി വലിയ സങ്കടങ്ങള്‍ ഒന്നും ഇല്ലാത്ത ആളാണ്. ജീവിതത്തില്‍ വിഷമങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ അതിജീവിച്ചിട്ടുണ്ട്.

എനിക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും വിഷമങ്ങള്‍ ഉണ്ട്. നിറഞ്ഞ സംതൃപ്തിയില്‍ കഴിയുന്നുവെന്ന് നമ്മള് കരുതുന്ന സ്ത്രീകള്‍ക്ക് പോലും പലതരം വിഷമങ്ങള്‍ ഉണ്ട്. കായംകുളത്ത് കുലം കുത്തികളും കാലുവാരികളും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കായംകുളത്ത് ജനിച്ച് വളര്‍ന്ന എംഎല്‍എ അല്ല ഞാന്‍. അതൊക്കെ ചിലര്‍ പറയാറുണ്ട്. സുധാകരന് സര് വന്നപ്പോഴൊക്കെ അവര്‍ പറയുന്നത് വേറെ സ്ഥലത്ത് നിന്നും വന്നവര്‍ എന്നാണ്.

തിരഞ്ഞെടുപ്പില്‍ എപ്പോഴും അത് അവിടുത്തെ ഒരു നിശബ്ദ പ്രചരണമായി എപ്പോഴും ഉയര്‍ത്തിക്കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു വ്യക്തി എവിടെ ജനിക്കുന്നു എന്നതൊന്നും ഒരു പരിഗണനാ വിഷയം അല്ല. നമ്മുടെ പ്രവര്‍ത്തന മികവാണ് നേതൃത്വം നോക്കുന്നതെന്നും പ്രതിഭ കൂട്ടിച്ചേര്‍ക്കുന്നു.