കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മനസിന് നന്ദി പറഞ്ഞ് കേരളം! എല്ലാവരും നോക്കിനിന്നപ്പോൾ രക്ഷക്കെത്തിയത് അഡ്വക്കേറ്റ് രഞ്ജിനി മാത്രം

ഏറെ തിരക്കേറിയ പത്മ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത സംഭവമുണ്ടായത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം പത്മ ജങ്ഷനിലെ കെട്ടിടത്തിൽ നിന്നും താഴെ വീണ് ആരും തിരിഞ്ഞുനോക്കാതിരുന്ന തൃശൂർ സ്വദേശിയെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്തത് ഒരു അഭിഭാഷക. കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ രഞ്ജിനിയാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ രക്തംവാർന്ന് കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത്.

സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണി, അക്ഷര ബോസ് ആയിഷയായി! കേസ് എൻഐഎ ഏറ്റെടുത്തു....സ്വകാര്യ രംഗങ്ങൾ കാണിച്ച് ഭീഷണി, അക്ഷര ബോസ് ആയിഷയായി! കേസ് എൻഐഎ ഏറ്റെടുത്തു....

ഏറെ തിരക്കേറിയ പത്മ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത സംഭവമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് റോഡിലേക്ക് വീണ തൃശൂർ സ്വദേശി സജിയെ ഒരാൾ പോലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. സമീപത്തുള്ളവരെല്ലാം നിലത്തുവീണു കിടക്കുന്ന മനുഷ്യനെ നോക്കിനിന്നപ്പോഴാണ് അഭിഭാഷകയായ രഞ്ജിനി സംഭവസ്ഥലത്തേക്കെത്തുന്നത്.

പത്മ ജംങ്ഷനിൽ...

പത്മ ജംങ്ഷനിൽ...

എറണാകുളം പത്മ ജംങ്ഷന് സമീപം താമസിക്കുന്ന അഡ്വക്കേറ്റ് രഞ്ജിനി കഴിഞ്ഞദിവസം വൈകീട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെടുന്നത്. സമീപത്തെ മെട്രോ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് റോഡരികിൽ വീണു കിടക്കുന്ന സജിയെ കണ്ടത്.

ആരും ശ്രമിച്ചില്ല...

ആരും ശ്രമിച്ചില്ല...

തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു സജി. ഈ സമയം ഒട്ടേറെപേർ സമീപത്തുണ്ടായിരുന്നെങ്കിലും അവരാരും പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് അഡ്വക്കേറ്റ് രഞ്ജിനി പറഞ്ഞു.

ചെവി കൊണ്ടില്ല...

ചെവി കൊണ്ടില്ല...

ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും എല്ലാവരും നോക്കിനിൽക്കുകയായിരുന്നു. ഇതിനിടെ കൂടിനിന്നിരുന്ന ആളുകളോളും വണ്ടിക്കാരോടും ഇയാളെ ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ആരും ചെവി കൊണ്ടില്ല.

ആംബുലൻസില്ല...

ആംബുലൻസില്ല...

ഒരാൾ പോലും പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്ന് മനസിലായതോടെ രഞ്ജിനി ഒരു ആംബുലൻസ് വിളിക്കാൻ ശ്രമിച്ചു. ഇതിനായി പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി.

കൊണ്ടുപോയി...

കൊണ്ടുപോയി...

തുടർന്ന് ഒരു കാറുകാരനെ സംഘടിപ്പിച്ചാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കിയത്. അത്രയുംനേരം യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച രഞ്ജിനി തന്നെയായിരുന്നു ഇതിനും വഴിയൊരുക്കിയത്.

ആ ചിന്ത മാത്രം...

ആ ചിന്ത മാത്രം...

മനസാക്ഷിയില്ലാത്ത ഒരു കൂട്ടമാളുകൾക്കിടയിൽ രഞ്ജിനി നടത്തിയ ഇടപെടലാണ് ഒരു മനുഷ്യജീവൻ രക്ഷപ്പെടുത്തിയത്. ആ സമയത്ത് അയാളുടെ കുടുംബത്തെക്കുറിച്ചാണ് താൻ ചിന്തിച്ചതെന്നും. അതിനാലാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതെന്നും അഡ്വക്കേറ്റ് രഞ്ജിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ അശ്ലീല കമന്റടി, ഹൈദരാബാദിൽ ചെരുപ്പേറ്... നടി തമന്നയ്ക്ക് നേരെ അതിക്രമം തുടരുന്നു... കൊച്ചിയിൽ അശ്ലീല കമന്റടി, ഹൈദരാബാദിൽ ചെരുപ്പേറ്... നടി തമന്നയ്ക്ക് നേരെ അതിക്രമം തുടരുന്നു...

ചാലക്കുടിയിലെ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച! 20 കിലോ സ്വർണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി...ചാലക്കുടിയിലെ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച! 20 കിലോ സ്വർണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി...

English summary
a woman advocate saved a life from accident in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X