നിലമ്പൂരിൽ വനിതാ സ്ഥാനാർത്ഥിയോ? തലപുകഞ്ഞ് കോൺഗ്രസ്, അവസരം പാത്ത് സിപിഎമ്മും
മലപ്പുറം നിലമ്പൂരിലെ സ്ഥാനാർത്ഥി തർക്കം മൂർച്ഛിച്ചതോടെ മൂന്നാം പേര് പരിഗണിച്ച് കോൺഗ്രസ്. വി എസ് ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള തർക്കത്തിൽ സമവായം എത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് മറ്റൊരു നേതാവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്.
ഡി സി സി അധ്യക്ഷൻ ജോയിക്ക് മണ്ഡലത്തിൽ അനുകൂല സാഹചര്യമുണ്ടെങ്കിലും അൻവർ പിന്തുണയ്ക്കുന്ന ജോയിയെ മത്സരിപ്പിച്ചാൽ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വം ഭയക്കുന്നത്. അൻവറിന്റെ ആവശ്യത്തിന് വഴങ്ങുന്നുവെന്ന ആക്ഷേപത്തിനും തീരുമാനം വഴിവെച്ചേക്കും. മാത്രമല്ല കലക്കവെള്ളത്തിൽ മീൻപിടിക്കാൻ സി പി എം ശ്രമിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

ജോയിയെ പരിഗണിക്കുന്നതോടെ ഷൗക്കത്ത് ഇടയുമെന്ന് നേതൃത്വത്തിന് അറിയാം. അങ്ങനെയെങ്കിൽ അദ്ദേഹം പാർട്ടി വിട്ടേക്കും. അത്തരമൊരു സാഹചര്യത്തിൽ ഷൗക്കത്തിന് സീറ്റ് വാഗ്ദാനം ചെയ്യാൻ സി പി എം മടിച്ചേക്കില്ല. ഇതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ഇനി ഷൗക്കത്തിനെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ പിവി അൻവർ കോൺഗ്രസിന് എതിരാകും. തന്റെ ആവശ്യം തള്ളിയ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള വഴികൾ അദ്ദേഹം തേടും. ഷൗക്കത്തിനെ മത്സരിപ്പിച്ചാൽ അദ്ദേഹത്തെ തോൽപ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെ അൻവർ നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മറ്റൊരു നേതാവിനെ പാർട്ടി ആലോചിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സമുദായാംഗമായ വനിതയെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കെ പി സി സി ജനറല്‍ സെക്രട്ടറിയും തേഞ്ഞിപ്പലത്തുനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ആലിപ്പറ്റ ജമീലയ്ക്ക് നറുക്ക് വീണേക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 2000 ല്‍ കാളികാവില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ജമീല. പിന്നീട് 2010 ല്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ വണ്ടൂരില്‍ നിന്നും 2020ല്‍ തേഞ്ഞിപ്പലത്തുനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.
വനിത നേതാവിന്റെ പേരിന് എതിർപ്പുയർന്നാൽ കെ പി സി സി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയെ പരിഗണിക്കാൻ സാധ്യതയുണ്ട്. വിഎസ് ജോയിയെ പോലെ തന്നെ മണ്ഡലത്തിൽ സ്വീകാര്യതയുള്ള നേതാവാണ് നൗഷാദ്. ഇരുവരേയും അല്ലെങ്കിൽ മുതിർന്ന നേതാവ് കെ മുരളീധരന്റെ പേരും കോൺഗ്രസ് പരിഗണിച്ചേക്കും.
അതേസമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാകുമെന്നാണ് സിപിഎം ഉറ്റുനോക്കുന്നത്. അതിന് അനുസരിച്ചായിരിക്കും അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. സി പി എം തന്നെ മണ്ഡലം നിലനിർത്തുമെന്നണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications