കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കില്‍ നിന്നു വീണ സ്ത്രീ ബസ് ഇടിച്ചു മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: ബൈക്കില്‍ നിന്നു വീണ സ്ത്രീ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. ചങ്ങനാശ്ശേരി തുരുത്തി കാലായിപ്പടിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ റോഡിലേക്ക് വീഴുകയായിരുന്നു. കോട്ടയത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടാകുന്നത്.

അമിത വേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെ പിന്നിലിരുന്ന ജലജ(54) പിടിവിട്ട് റോഡിലേക്ക് വീഴുകയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ ടയറുകള്‍ ജലജയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ജലജ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

accident

ജലജയെ ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോകുകയാണ് ഉണ്ടായത്. സംഭവം കണ്ട നാട്ടുകാര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം നടന്നത്. റിട്ട.പോലീസ് ഓഫീസര്‍ പെരിഞ്ചേരി ഗംഗാധരന്‍ നായരുടെ ഭാര്യയാണ് ജലജ.

രണ്ടു ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഒരാള്‍ നാഗാലാന്റ് പോലീസ് ഓഫീസര്‍ ആണ്. ഒരു മകന്‍ ഖത്തറിലാണ്. പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

English summary
A woman killed in KSRTC bus accident in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X