കൊച്ചിയിൽ ട്രെയിനിൽ നിന്ന് കായലിലേക്ക് ചാടി യുവതിയുടെ ആത്മഹത്യാശ്രമം! തിരച്ചിൽ തുടരുന്നു...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളത്ത് ട്രെയിനിൽ നിന്ന് കായലിലേക്ക് എടുത്ത് ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാർഡ് കടവത്തുശേരി വീട്ടിൽ ചാൾസ് ബേബിയുടെ ഭാര്യ റോസ് മേരി നീന(29)യാണ് കായലിലേക്ക് ചാടിയത്. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.

ചിന്താ ജെറോം വാങ്ങിയത് 9.71 ലക്ഷം! 'ശമ്പളം വാങ്ങൽ' കമ്മിഷനെന്ന് വിമർശനം... പദ്ധതി തുക സർക്കാരിലേക്ക്

കൊല്ലം-എറണാകുളം പാസഞ്ചർ അരുർ-കുമ്പളം പാലത്തിൽ എത്തിയപ്പോഴാണ് റോസ് മേരി ട്രെയിനിൽ നിന്ന് കായലിലേക്ക് ചാടിയത്. കൈതപ്പുഴ കായലിലേക്ക് ചാടിയ യുവതി നിമിഷങ്ങൾക്കകം അപ്രത്യക്ഷമായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവതിയെ കണ്ടെത്താനുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.

train

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റോസ് മേരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ യാത്ര ചെയ്തിരുന്ന റോസ് മേരി ട്രെയിൻ പാലത്തിൽ എത്തിയപ്പോൾ ഓടിപ്പോയി കായലിലേക്ക് ചാടുകയായിരുന്നു എന്നാണ് സഹയാത്രികർ പറഞ്ഞത്. കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പിന്നീട് ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ കൊച്ചി പനങ്ങാട് പോലീസ്, കോസ്റ്റൽ പോലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിലാണ് യുവതിക്കായുള്ള തിരച്ചിൽ തുടരുന്നത്.

ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...

ഇസ്ലാം മതം സ്വീകരിച്ച ബൈബിൾ പണ്ഡിതന്റെ മൃതദേഹം മെഡിക്കൽ കോളേജിന്; മഹല്ല് കമ്മിറ്റിക്ക് തിരിച്ചടി...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
a woman jumps off from a moving train in kochi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്