രേഷ്മ ഹോട്ടലിലേക്ക് എത്തിയത് വൈകീട്ടോടെ: തർക്കം കലാശിച്ചത് കൊലപാതകത്തില്‍
കൊച്ചി: കൊച്ചിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കലൂർ എസ് ആർ എം റോഡിലെ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി രേഷ്മായാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ കെയർ ടേക്കറാണ് ഇയാള്‍. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ അപ്പാർട്ട്മെന്റിലാണ് സംഭവം.
ഇന്നലെ വൈകീട്ടോടെയാണ് കൊല്ലപ്പെട്ട സ്ത്രീ ഹോട്ടലിലേക്ക് എത്തുന്നത്. അതിന് ശേഷം ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ഈ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തുനും കൈക്കുമാണ് കുത്തേറ്റത്. യുവതിയുടെ കരച്ചില്‍ കേട്ട മറ്റ് മുറിയിലുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും യുവതി കൊല്ലപ്പെട്ടിരുന്നു.

പൊലീസ് എത്തുമ്പോള്‍ മൃതദേഹത്തിന് അടുത്ത് തന്നെ പ്രതിയും ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രേഷ്മ ഇവിടെ എത്തിയത് എന്നാണെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണു നൗഷിദ് നൽകുന്നതെന്നു പൊലീസ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കഴിഞ്ഞ മൂന്ന് വർഷമായി രേഷ്മയെ പരിചയമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications