വെള്ള വസ്ത്രം, മൂക്കിന് താഴെ വെള്ളത്തുണി; പ്രേത രൂപത്തില്‍ ഭയപ്പെടുത്തും, സ്ത്രീ കസ്റ്റഡിയില്‍
കൊച്ചി: കാലടി ഭാഗത്ത് രാത്രിയില്‍ വെള്ള വസ്ത്രം ധരിച്ച് ഒരു സ്ത്രീ ഭീതിപ്പെടുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്ഷേപം ഉയര്‍ന്നിരുന്നു. യാത്രക്കാരെ ഭയപ്പാടിന്റെ നിഴലിലാക്കിയായിരുന്നു സ്ത്രീയുടെ വിളയാട്ടം. മൂക്കിന് താഴെ വെള്ളത്തുണി കെട്ടി പ്രേതരൂപത്തിലാണ് ഇവര്‍ യാത്രക്കാരെ ഭയപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഈ സ്ത്രീയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
കാലടി ഭാഗത്ത് രാത്രിയില്‍ റോഡരികില്‍ വെള്ള വസ്ത്രം ധരിച്ച് മൂക്കില്‍ തുണി കെട്ടിയായിരുന്നു സ്ത്രീ ആളുകളെ ഭയപ്പെടുത്തിയത്. നിരവധി പേരാണ് ഇവരെ കണ്ട് ഭയന്നത്. ആദ്യം എന്താണ് കാര്യമെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീടാണ് ഇതൊരു സ്ത്രീയാണെന്ന കാര്യം മനസിലായത്.

ഇവരെ ചോദ്യം ചെയ്യുന്നവരോട് തട്ടിക്കയറുകയാണ് ചെയ്യാറ്. കാലടി, മഞ്ഞപ്ര ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടക്കുകയും ഇടയ്ക്ക് ഇറങ്ങി നടക്കുന്നതുമാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം ഇവരെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തിരുന്നു. പിന്നാലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കുട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രത്യേക സ്വഭാവരീതികളാണ് ഇവര്‍ക്ക്.
മഞ്ഞപ്ര സ്വദേശിനിയായ ഇവര്‍ ബി എസ് എന്‍ എല്‍ ജീവനക്കാരിയാണ്. മൂക്കിന് താഴെ തുണി മാസ്‌കാണെന്നും സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഇവര്‍ വാദിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്നാണ് കാലടി പൊലീസ് അറിയിക്കുന്നത്.












Click it and Unblock the Notifications