പ്രായപൂർത്തിയാകാത്ത ഗേൾഫ്രണ്ട്സുമായി ടൂറിന് പോയി, ആലപ്പുഴയിൽ 18കാരൻ പിടിയിൽ! സംഭവം ഇങ്ങനെ
പെൺസുഹൃത്തുക്കളോടൊപ്പം ആണുങ്ങൾ ഉല്ലാസയാത്രയ്ക്ക് പോകുന്നത് പുതിയ സംഭവമൊന്നുമല്ല.
Recommended Video

ആലപ്പുഴ: പെൺസുഹൃത്തുക്കളോടൊപ്പം ആണുങ്ങൾ ഉല്ലാസയാത്രയ്ക്ക് പോകുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ വീട്ടുകാരറിയാതെ പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തുക്കളുമായി ഉല്ലാസയാത്രക്ക് പോയാലോ? പോലീസിന്റെ പിടിവീഴുമെന്നാകും ആലപ്പുഴ സ്വദേശിയായ പതിനെട്ടുകാരന്റെ ഉത്തരം.
ആലപ്പുഴ മാരാരിക്കുളം കഞ്ഞിക്കുഴി പത്താം വാർഡിൽ കൊടിവീട്ടിൽ അരാശുപറമ്പിൽ ശ്യാമാണ്(18) പെൺസുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പോയതിന് പോലീസിന്റെ പിടിയിലായത്. 15 വയസ് മാത്രം പ്രായമുള്ള പെൺസുഹൃത്തുക്കളുമായി നാടുകാണാനിറങ്ങിയ ശ്യാം പോലീസിന്റെ പിടിയിലാത് ഇങ്ങനെ....

കാണാതായി...
മുഹമ്മ സ്വദേശികളായ പെൺകുട്ടികളെ കഴിഞ്ഞദിവസം രാവിലെ മുതലാണ് കാണാതാകുന്നത്. സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെയും ഒരേസമയത്ത് കാണാതായതിനാൽ രക്ഷിതാക്കൾ ഉടൻതന്നെ പോലീസിൽ പരാതി നൽകി.

പിണക്കം...
ചെറിയ പിണക്കത്തെ തുടർന്നായിരുന്നു രണ്ട് പെൺകുട്ടികളും വീട് വിട്ടിറങ്ങിയത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ സുഹൃത്തായ ശ്യാമിന്റെ അടുക്കലേക്കാണ് പെൺകുട്ടികൾ പോയത്.

വാഗമൺ...
വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടികളുമായി ഉല്ലാസയാത്ര പോകാനായിരുന്നു യുവാവിന്റെ പദ്ധതി. ഒടുവിൽ 15 വയസുള്ള രണ്ട് പെൺസുഹൃത്തുക്കളുമായി വാഗമണ്ണിലേക്ക് പോകാൻ തീരുമാനിച്ചു.

അന്വേഷണം...
എന്നാൽ പെൺകുട്ടികളെ കാൺമാനില്ലെന്ന പരാതിയിൽ മുഹമ്മ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പെൺകുട്ടികൾ ശ്യാമിനോടൊപ്പം പോയതാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റ്...
തുടർന്ന് കുമരകത്ത് വച്ചാണ് ശ്യാമിനെയും 15 വയസുകാരികളായ രണ്ട് പെൺകുട്ടികളെയും മുഹമ്മ പോലീസ് കസ്റ്റഡിയിലെടുത്തത്.

കയർ ഫാക്ടറിയിലെ
പെൺസുഹൃത്തുക്കളോടൊപ്പം വാഗമണ്ണിലേക്ക് പോകുകയാണെന്നാണ് ശ്യാം പോലീസിനോട് പറഞ്ഞത്. പെൺകുട്ടികളുടെ സുഹൃത്തായ ശ്യാം കയർ ഫാക്ടറിയിലെ ടെൻസിലിങ് തൊഴിലാളിയാണ്.

കോടതിയിൽ...
കുമരകത്ത് നിന്നും കണ്ടെത്തിയ പെൺകുട്ടികളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉല്ലാസയാത്രക്ക് പോയ കൊടിവീട്ടിൽ അരാശുപറമ്പിൽ ശ്യാമിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications