വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു; നാടിനെ നടുക്കിയ സംഭവം പുലർച്ചെ രണ്ടുമണിയോടെ
തിരുവനന്തപുരം: വെമ്പായം ചീരാണീക്കരയിൽ യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു.വെമ്പായം ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജം ആണ് വെട്ടേറ്റ് മരിച്ചത്.62 വയസ്സായിരുന്നു.അയൽവാസിയായ ബൈജുവാണ് (40) സരോജത്തെ വെട്ടിക്കൊലപ്പെടുത്തിയത്.ബൈജുവിനെ പിന്നീട് വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.സരോജത്തിന്റെ മകളും മകനും താമസിക്കുന്ന വീട്ടില്‍ പുലർച്ചെ മദ്യപിച്ചെത്തിയ ബൈജു ബഹളമുണ്ടാക്കുകയായിരുന്നു.തുടര്‍ന്ന് സരോജം ബൈജുവിനെ വിരട്ടാൻ വെട്ടുകത്തി കൈയിലെടുത്തു. എന്നാല്‍ അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് ബൈജു വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയത്. മുഖത്തും കഴുത്തിലും വെട്ടേറ്റ സരോജം സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

സംഭവമറിഞ്ഞ് തിരുവനന്തപുരം റൂറൽ എസ്പി പി കെ മധു, നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് ബാബു, വട്ടപ്പാറ സി ഐ തുടങ്ങിയവർ സ്ഥലത്തെത്തി.കൊലപാതകത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് റൂറൽ എസ്പി പറഞ്ഞു.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം,പൊലീസ് കസ്റ്റഡിയിലുള്ള ബൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായിട്ടാണ് ലഭിക്കുന്ന വിവരം. പൊലീസിൻ്റെ ചോദ്യംചെയ്യലിൽ തുടക്കത്തിൽ പരസ്പരവിരുദ്ധമായ മൊഴിയാണ് ബൈജു നൽകിയത്.പ്രതിയെ ആവർത്തിച്ച് ചോദ്യം ചെയ്തിന് ശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications