ഉര്‍ഫി ജാവേദിന് വാട്‌സാപ്പ് സന്ദേശമയച്ച യുവാവ് അറസ്റ്റില്‍, സന്ദേശം കണ്ട് ഞെട്ടിത്തരിച്ച് താരം, കേസ്
മുംബൈ: എന്നും വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് ഉര്‍ഫി ജാവേദ്. ഹിന്ദിയിലെ ടെലിവിഷന്‍ താരമായ ഉര്‍ഫി തന്റെ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് പ്രസിദ്ധയായത്. ഉര്‍ഫി ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. താരം നടത്തുന്ന പല ഫോട്ടോഷൂട്ടുകളും വിവാദങ്ങളിലേക്കും എത്താറുണ്ട്. ഏറ്റവും അവസാനമായി പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ ഉര്‍ഫി ദുബായില്‍ അറസ്റ്റിലായെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

എന്നാല്‍ ഇപ്പോഴിതാ ഉര്‍ഫിക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ച യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വെറും ഒരു സന്ദേശം അയച്ച കുറ്റത്തിനല്ല, ഇയാളെ അറസ്റ്റ് ചെയ്തത്. ഉര്‍ഫിയെ ബലാത്സംഗം ചെയ്യുമെന്നും കൊല ചെയ്യുമെന്നും ഭീഷണിപ്പെടുത്തി സന്ദേശം അയച്ച കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്.

ഐ പി സി 354 (എ), 354 (ഡി) 509, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നവീന്‍ ഗിരി എന്ന് പേരുള്ള യുവാവിനെയാണ് ഗോരെഗാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ വ്‌ളോഗര്‍മാര്‍ അടക്കമുള്ളവര്‍ക്ക് സമാന രീതിയില്‍ ഇയാള്‍ വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.

അതേസമയം, ഉര്‍ഫി ജാവേദ് ദുബായില്‍ അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. അനുമതിയില്ലാതെ പൊതു സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച കുറ്റത്തിനാണ് ഉര്‍ഫിയെ അറസ്റ്റ് ചെയതതെന്നാണ് വിവരം. കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് ഉര്‍ഫിയുടെ മടക്ക യാത്രയെയും ബാധിക്കാനിടയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

ചില മാധ്യമങ്ങള്‍ ഉര്‍ഫിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ ഉര്‍ഫിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഉര്‍ഫി ദുബായില്‍ എത്തിയത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഉര്‍ഫി ജാവേദിനെ കുറിച്ച് പരാമര്‍ശം നടത്തിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത് വിവാദങ്ങളില്‍പ്പെട്ടിരുന്നു.

നമ്മുടെ യുവാക്കള്‍ കിടക്കാന്‍ നേരം ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് ചേതന്‍ ഭഗത് പറഞ്ഞത്. ഔട്ട് ഓഫ് ദ ബോക്സ് ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കാരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഉര്‍ഫി. അവരുടെ വസത്രധാരണത്തെ വിചിത്രവും പ്രകോപനപരമായി ഒരു കൂട്ടര്‍ വിലയിരുത്തുമ്പോള്‍ അവര്‍ മറ്റ് ചിലര്‍ക്ക് പ്രചോദനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചേതന്‍ ഭഗത് ഉര്‍ഫിയുടെ പേര് പരാമര്‍ശിക്കുമ്പോള്‍ വേദിയില്‍ ചിരിയുണര്‍ന്നിരുന്നു. ആജ് തക് സംഘടിപ്പിച്ച സാഹത്യോത്സവത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇത്തരം സദസുകളില്‍ ഉര്‍ഫിയുടെ വസ്ത്രം ചര്‍ച്ചയാക്കേണ്ടതുണ്ടോ എന്നാണ് ചിലര്‍ അന്ന് ചോദിച്ചിരുന്നു.

വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി പ്രശസ്തയകുന്നത്. ഗ്ലാസ് പെയിന്റിംഗ്, വാച്ചുകള്‍ എന്നിവയൊക്കെ വസ്ത്രമാക്കി ഉര്‍ഫി ഉപയോഗിച്ചിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ ഇത്തരം വസ്ത്രം ധരിച്ച് ഉര്‍ഫി എത്താറുണ്ട്. ഇതിനതെിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയരാറുണ്ട്.

ഒരു സംഗീത വീഡിയോയില്‍ ഓറഞ്ച് സാരി ധരിച്ചതിന് നിയമപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സണ്ണി ലിയോണ്‍ അവതാരകയായ എം ടിവിയുടെ സ്പ്ലിറ്റ്‌സ് വില്ല ത 4 എന്ന ഡേറ്റിംഗ് റിയാലിറ്റി പ്രോഗ്രാമിലാണ് ഉര്‍ഫി അവസാനമായി പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications