വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ
കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവായ ബാലനാണ്(27) മരിച്ചത്. ഇന്ന് രാവിലെയാണ് ബാലനെ കാട്ടാനെ ആക്രമിച്ചത്.
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് അട്ടമല. ദുരന്ത സമയത്ത് താത്കാലികമായി നിർമ്മിച്ച ബെയിലി പാലം കടന്നാണ് ഇവിടേക്ക് പോകേണ്ടത്. ഉരുൾപ്പൊട്ടലിനെ തുടർന്ന് അന്ന് ഈ പ്രദേശത്ത് നിന്ന് പലരേയും മാറ്റിപാർപ്പിച്ചിരുന്നു. ചില ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ കഴിയുന്നത്. ഉരുൾപൊട്ടലിന് ശേഷം ഈ ഭാഗത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ദിവസവും കാട്ടാന ആക്രമത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു (46) ആണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയ്ത.
ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം.
കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ നാലുപേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications