കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ
കെഎസ്ആർടിസി ബസിൽ വെച്ച് യുവനടിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിന് പിന്നാലെ സമാനമായ സംഭവം വീണ്ടും. തിങ്കളാഴ്ച പുലർച്ചെ കെഎസ്ആർടിസി ബസ്സിൽ വെച്ച് മറ്റൊരു യുവതിക്ക് നേരെ പീഡന ശ്രമം നടന്നു. കാഞ്ഞങ്ങാട്- പത്തനംതിട്ട ബസ്സിൽ വെച്ചാണ് യുവതിക്ക് നേരെ പീഡന ശ്രമം.
വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. സംഭവത്തിൽ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ബസിൽ കയറിയ യുവതിക്ക് നേരെയായിരുന്നു അതിക്രമം. ഇവിടെ നിന്ന് തന്നെയാണ് പീഡപപ്പിക്കാൻ ശ്രമിച്ച ആളും ബസ്സിൽ കയറിയത്.

ബസ് കോഴിക്കോട് എത്തിയപ്പോൾ ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്നു. തുടർന്ന് ഇയാൾ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇയാളുടെ പെരുമാറ്റം സഹിക്കാൻൃ പറ്റാതെ വന്നപ്പോൾ ഇയാളോട് സീറ്റ് മാറിയിരിക്കാൻ പറഞ്ഞു. തുടർന്ന് ഇയാൾ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാൽ മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോൾ വീണ്ടും ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് ശല്യം ചെയ്യാൻ തുടങ്ങിയെന്ന് യുവതി പറയുന്നു.
തുടർന്ന് ബസ് ജീവനക്കാരോട് പരാതിപ്പെടുകയായിരുന്നു, ഇവർ വളാഞ്ചേരി പൊലീസിൽ പരാതിപ്പെടുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. അൽപ സമയത്തിനകം ഇയാളെ കോടതിയിൽ ഹാജകരാക്കും. കെഎസ്ആർടിസി ബസ്സിൽ വെച്ച് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദിനെതിരെ കേസെടുത്തിട്ടുണ്ട്.
അങ്കമലായിൽ വെച്ചാണ് ഇയാൾ യുവനടിയോട് മോശമായി പെരുമാറുന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവനടിയുടെ സീറ്റിൽ ഇയാൾ വന്നിരുന്നു. കുറച്ച് കഴിഞ്ഞതോടെ ഇയാൾ പാന്റിന്റെ സിബ്ബ് അഴിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. നടിയെ നോക്കി ഇയാൾ സ്വയംഭോഗം ചെയ്യുകയും ചെയ്തു.
സംഭവം നടി വീഡിയോയിൽ പകർത്തുകയും ഇയാളോട് സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. പിന്നീട് കണ്ടക്ട യുവതിയോട് പരാതിയുണ്ടോ എന്നും യുവതി പരാതി ഉണ്ടെന്ന് പറഞ്ഞതോടെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്നും ഡോർതുറക്കേണ്ട എന്നും പറഞ്ഞു. എന്നാൽ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങിയോടി കണ്ടക്ടറും ഡ്രൈവറും പിടികൂടി. പിന്നീട് യുവതി പോലിസ് സ്റ്റേഷനിൽ പോയി പരാതി നൽകി












Click it and Unblock the Notifications