പുതിയ കാര്‍ വാങ്ങണം; കണ്ടെത്തിയ വഴി മോഷണം; കൊച്ചിയില്‍ എംബിഎക്കാരന്‍ പിടിയില്‍
കൊച്ചി: ചേരാനെല്ലൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരൻ പോലീസ് പിടിയിൽ. മാഞ്ഞുമ്മൽ സ്വദേശി സോബിൻ സോളമനെ ആണ് പൊലീസ് പിടികൂടിയത്. ഇന്നലെ മൂന്ന് മണിയോയോടെയാണ് ഇയാൾ വീട്ടമ്മയുടെ മാല കവർന്നത്. ചേരാനെല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സോബിൻ പിന്തുടരുകയും മാല മോഷ്ടിക്കുകയുമായിരുന്നു.
മാല തട്ടിയെടുത്തിന് പിന്നാലെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയത്. പുതിയ കാർ വാങ്ങാനായി പണം കണ്ടെത്താൻ ആണ് മോഷണം നടത്തിയതെന്ന് ആണ് പ്രതിയുടെ മൊഴി. നേരത്തെ സോബിൻ പലയിടങ്ങളിലും ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും മോഷണം നടത്താൻ കാരണമായതായി പ്രതി പൊലീസിനോട് പറഞ്ഞു. മോഷണം നടത്താൻ സോബിൻ എത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്.ബൈക്കിന്റെ നമ്പറിൽ സോബിൻ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് സോബിൻ പൊലീസിനോട് പറഞ്ഞു.
മാല പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് വീണ്ടും നടത്തിയ ശ്രമത്തിലാണ് മാല കിട്ടിയതെന്നും സോബിൻ പൊലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ ചെറുത്തുനിൽപ്പിൽ സോബിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മാല പൊട്ടിച്ച് ശേഷം നേരെ ബാങ്കിലെത്തി പണയം വെക്കുകയും ചെയ്തു.












Click it and Unblock the Notifications