ശല്യം കാരണം നമ്പർ ബ്ലോക്ക് ചെയ്തു! പെൺകുട്ടിയുടെ വീടിന്റെ പൂമുഖത്ത് യുവാവ് തൂങ്ങിമരിച്ചു...
ഇളപ്പുങ്കൽ ഭാഗത്ത് താമസിക്കുന്ന പെൺകുട്ടിയോട് അജിത് കുമാർ നിരവധിതവണ വിവാഹഭ്യാർഥന നടത്തിയിരുന്നു.
പത്തനംതിട്ട: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പത്തനംതിട്ട മേക്കൊഴൂർ പൊന്തനാലിൽ ഗോപിയുടെ മകൻ അജിത് കുമാറിനെ(29)യാണ് ഇളപ്പുങ്കലിലെ പെൺകുട്ടിയുടെ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇളപ്പുങ്കൽ ഭാഗത്ത് താമസിക്കുന്ന പെൺകുട്ടിയോട് അജിത് കുമാർ നിരവധിതവണ വിവാഹഭ്യാർഥന നടത്തിയിരുന്നു. ഒട്ടേറെ തവണ പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇക്കാര്യം അവതരിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ വിളിച്ചും ശല്യം ചെയ്തതോടെ വീട്ടുകാർ യുവാവിനോട് ശക്തമായ എതിർപ്പറിയിച്ചു.

എന്നാൽ അജിത് കുമാർ വീണ്ടും ഫോൺ വിളി തുടർന്നു. ഇതോടെ പെൺകുട്ടിയും വീട്ടുകാരും കഴിഞ്ഞദിവസം അജിത് കുമാറിന്റെ നമ്പർ ബ്ലോക്ക് ചെയ്തു. ഈ സംഭവമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ സംശയം.
പെൺകുട്ടിയുടെ വീടിന്റെ പൂമുഖത്താണ് അജിത് കുമാർ തൂങ്ങിമരിച്ചത്. ഇയാൾ വന്നതെന്ന് കരുതുന്ന കാറും വീടിന് സമീപത്തെ റോഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.












Click it and Unblock the Notifications