70കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
എറണാകുളം: വൃദ്ധയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം പുത്തന്‍ കുരിശ് വടവുക്കോട് വട്ടേക്കാട്ടില്‍ ജിമ്മി എന്ന 24കാരനെയാണ് എഴുപതുകാരിയായ വൃദ്ധയെ മാനഭംഗപ്പെടുത്തിയ കേസില്‍ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സമീപ വാസിയായ എഴുപതുകാരിയെ പീഡിപ്പിച്ച ശേഷം ഇവരുടെ വീട്ടില്‍ നിന്ന് 2,000 രൂപയും ജിമ്മി കവര്‍ന്നിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി.

പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ഇയാള്‍ അരൂര്‍ മേഖലയിലുണ്ടെന്ന് അറിഞ്ഞു. അരൂക്കുറ്റിയിലെ ഒരു അഗതിമന്ദിരത്തില്‍ ഇയാള്‍ സ്ഥിരമായി ഫോണ്‍ വിളിക്കാറുണ്ടണെന്നും പൊലീസ് കണ്ടത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഗതിമന്ദിരത്തിലുള്ളത് ജിമ്മിയുടെ ഭാര്യയും കുട്ടിയുമാണെന്ന് മനസ്സിലാക്കി. പിന്നീട് അഗതിമന്ദിരത്തിലെ അധികൃതരോടും ഭാര്യയോടും സംസാരിച്ച ശേഷം കൗണ്‍സിലിങ്ങിനെന്ന വ്യാജേനെ ഭാര്യയെ കൊണ്ട് ജിമ്മിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications