തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് ചാടി യുവാവിന്റെ അതിസാഹസം! ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം..
പാലക്കാട് ഒറ്റപ്പാലം സ്വദേശി മുരുകനാണ് തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്.
തിരുവനന്തപുരം: മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന് നിസാര പരിക്ക്. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുരുകനാണ് തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്. സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി മുരുകനെ രക്ഷപ്പെടുത്തുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് മൃഗശാലയിൽ ഏവരെയും അമ്പരപ്പിച്ച സംഭവമുണ്ടായത്. സിംഹക്കൂട്ടിന് സമീപത്തെത്തിയ മുരുകൻ ആരും കാണാതെ കൂടിന്റെ പിറക് വശത്തുകൂടിയാണ് സിംഹങ്ങളുടെ അടുത്തേക്ക് ചാടിയത്. എന്നാൽ മുരുകൻ ചാടുന്നത് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇദ്ദേഹവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി മുരുകനെ ഉടൻതന്നെ കൂടിന് പുറത്തെത്തിച്ചു.

സംഭവസമയത്ത് രണ്ട് സിംഹങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. കൂട്ടിലേക്ക് ചാടിയപ്പോൾ സിംഹം ഇയാളുടെ അടുത്തുവരെ എത്തി. സിംഹം കൂടുതൽ അടുത്തേക്ക് നീങ്ങികൊണ്ടിരിക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ മുരുകനെ രക്ഷപ്പെടുത്തിയത്. കൂട്ടിൽ നിന്നും പുറത്തെത്തിക്കുന്നതിനിടെയാണ് മുരുകന്റെ കാലിന് നിസാര പരിക്കേറ്റത്. തുടർന്ന് ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾ വായിക്കൂ:
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications