ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...
ശിവഗിരി കോളനിയിലെ താമസക്കാരനായ മഹേഷിനെ മൂന്ന് ദിവസം മുൻപാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്.
കൊല്ലം: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. കുന്നത്തൂർ മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിലെ മഹാദേവ ഭവനിൽ മഹേഷിന്റെ ഭാര്യ രജനി(31), കാമുകൻ പോരുവഴി അമ്പലത്തുഭാഗം കോട്ടവിള കിഴക്കേതിൽ സുനിൽ(36) എന്നിവരെയാണ് കഴിഞ്ഞദിവസം റിമാൻഡിൽ വിട്ടത്.
ശിവഗിരി കോളനിയിലെ താമസക്കാരനായ മഹേഷിനെ മൂന്ന് ദിവസം മുൻപാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. ശരീരത്തിൽ നിരവധി കുത്തുകളേറ്റ് ഗുരുതരമായി പരിക്കേറ്റ മഹേഷ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ശിവഗിരി കോളനിയിൽ...
കുന്നത്തൂരിലെ കോൺഗ്രസ് പ്രവർത്തകനും കൂലിപ്പണിക്കാരനുമായ മഹേഷും(40) ഭാര്യ രജനിയും തമ്മിൽ അവിഹിത ബന്ധത്തെ ചൊല്ലി നേരത്തെയും വഴക്കിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കോട്ടവിള കിഴക്കേതിൽ സുനിലുമായി രജനിയ്ക്ക് ബന്ധമുണ്ടെന്ന് മഹേഷിന് നേരത്തെ അറിയാമായിരുന്നു.

പോകേണ്ടത്...
ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച കാണാൻ പോകുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായത്. സുനിലുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന് മനസിലാക്കിയ മഹേഷ് ഉത്സവത്തിന് പോകരുതെന്ന് രജനിയോട് പറഞ്ഞിരുന്നു.

വിലക്ക് മറികടന്ന്...
എന്നാൽ ഭർത്താവിന്റെ വിലക്ക് മറികടന്ന് രജനി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ച കാണാൻ പോയി. കാമുകനായ സുനിലും ഉത്സവ സ്ഥലത്ത് എത്തിയിരുന്നു.

കാമുകനോടൊപ്പം...
തന്റെ വിലക്ക് മറികടന്ന് ഉത്സവത്തിന് പോയ ഭാര്യയെ കാമുകനോടൊപ്പം കണ്ടത് മഹേഷിനെ വീണ്ടും ചൊടിപ്പിച്ചു. എന്നാൽ ഉത്സവ സ്ഥലത്ത് വച്ച് മഹേഷ് ഇതിനെക്കുറിച്ചൊന്നും ഭാര്യയോട് ചോദിച്ചില്ല.

ബഹളം...
പിന്നീട് ഉത്സവസ്ഥലത്ത് നിന്നും രജനി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇതിനെക്കുറിച്ച് മഹേഷ് ഭാര്യയോട് ചോദിച്ചു. തുടർന്ന് കാമുകനോടൊപ്പം ഉത്സവത്തിന് പോയതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.

കാമുകനെ വിളിച്ചുവരുത്തി...
ഭർത്താവുമായുള്ള തർക്കം രൂക്ഷമായതോടെയാണ് രജനി കാമുകനായ സുനിലിനെ വിളിച്ചത്. കാമുകിയുടെ ഫോൺകോൾ വന്നതിന് പിന്നാലെ സുനിൽ ശിവഗിരി കോളനിയിലെ മഹേഷിന്റെ വീട്ടിലേക്ക് ഓടിയെത്തി.

കുത്തി...
കാമുകിയുടെ വീട്ടിലെത്തിയ സുനിലും രജനിയും ചേർന്ന് പിന്നീട് മഹേഷിനെ ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്. കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് സുനിൽ കാമുകിയുടെ ഭർത്താവിന്റെ വയറ്റിൽ കുത്തി.

ചികിത്സയിലിരിക്കെ...
വയറിൽ കുത്തേറ്റ മഹേഷിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മഹേഷ് മരണപ്പെട്ടത്.

പിടികൂടിയത്...
മഹേഷിനെ കുത്തിക്കൊന്ന ഭാര്യയെയും കാമുകനെയും പോലീസ് സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. രജനിയുടെ കാമുകനായ സുനിലും വിവാഹിതനാണെന്നാണ് പോലീസ് അറിയിച്ചത്.












Click it and Unblock the Notifications