Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ഗായികയെ കടന്നുപിടിച്ചു,തട്ടിക്കൊണ്ടുപോകാൻ ശ്രമം!കാറിൽ കയറിയ യുവാവ് ചെയ്തത്..സംഭവം കൊല്ലത്ത്

ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂർ ജംക്ഷനിൽ ചായ കുടിക്കാനിറങ്ങിയിരുന്നു.

കൊല്ലം: മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ശനിയാഴ്ച അർദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരിൽ ദേശീയപാതയിൽ വെച്ചാണ് സംഭവമുണ്ടായത്. ഗായികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടിൽ മനാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂർ ജംക്ഷനിൽ ചായ കുടിക്കാനിറങ്ങിയിരുന്നു. ഗാനമേള സംഘത്തിലെ എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മനാഫുദ്ദീൻ ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്. എന്നാൽ ഗായിക ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ട്രൂപ്പംഗങ്ങളും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

പ്രശസ്ത ഗായിക....

പ്രശസ്ത ഗായിക....

മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായികയെയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലത്ത് വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഗാനമേള കഴിഞ്ഞ്...

ഗാനമേള കഴിഞ്ഞ്...

ശനിയാഴ്ച രാത്രി ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉമയനല്ലൂർ ജംക്ഷനിൽ ഗായികയും സംഘവും ചായ കുടിക്കാൻ വാഹനം നിർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ചായ കുടിക്കുന്നതിനിടെ...

ചായ കുടിക്കുന്നതിനിടെ...

ദേശീയപാതയിൽ ഉമയനല്ലൂർ ജംക്ഷനിൽ വാഹനം നിർത്തി ചായ കുടിക്കുന്നതിനിടെയാണ് മനാഫുദ്ദീൻ ഇവരുടെ വാഹനത്തിനടുത്തേക്ക് വരുന്നത്.

ഷാഡോ പോലീസെന്ന്...

ഷാഡോ പോലീസെന്ന്...

ഗായികയുടെ കാറിനടുത്തെത്തിയ മനാഫുദ്ദീൻ താൻ ഷാഡോ പോലീസാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും യുവാവ് ഗായികയോട് പറഞ്ഞു.

താക്കോൽ ഊരിയെടുത്തു...

താക്കോൽ ഊരിയെടുത്തു...

ഗായികയും സംഘവും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ യുവാവ്, കാറിന്റെ താക്കോൽ ബലമായി ഊരിയെടുത്തു.

കടന്നുപിടിച്ചു,വലിച്ചിറക്കി....

കടന്നുപിടിച്ചു,വലിച്ചിറക്കി....

താക്കോൽ ഊരിയെടുത്തതിന് പിന്നാലെ ഗായികയുടെ കൈയിൽ കടന്നുപിടിച്ച യുവാവ്, ഗായികയെ കാറിൽ നിന്ന് വലിച്ചിറക്കാനും ശ്രമിച്ചു.

നിലവിളി....

നിലവിളി....

യുവാവ് കടന്നുപിടിച്ചതോടെ ഗായിക ഉറക്കെ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് സമീപത്തുണ്ടായിരുന്നവർ സംഭവമറിയുന്നത്.

യുവാവിനെ തടഞ്ഞുവെച്ചു...

യുവാവിനെ തടഞ്ഞുവെച്ചു...

ഗായികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരിൽ ചിലർ ഇയാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും ബഹളത്തിനിടയാക്കി.

പോലീസെത്തി...

പോലീസെത്തി...

സംഭവമറിഞ്ഞ് കൊട്ടിയം എസ്ഐ ആർ രതീഷ്, ജൂനിയർ എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

ചികിത്സ...

ചികിത്സ...

നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

കോടതിയിൽ...

കോടതിയിൽ...

ഗായികയെ ആക്രമിക്കുകയും, തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+