കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണയ്ക്ക് എന്ത് കോൺഗ്രസ്സ്, എന്ത് കമ്മ്യൂണിസ്റ്റ്, ചിലർ തെരഞ്ഞെടുപ്പുകളെ ഓർത്തു ഉറക്കം കളയട്ടെ'

Google Oneindia Malayalam News

തിരുവനന്തപുരം; സർക്കാർ ജീവനക്കാരുടെ സാലറി ചാലഞ്ച് ഇന്ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഉത്തരവിൽ പ്രതികരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

A Rahim about salary challenge

മനുഷ്യത്വം ഇല്ലാത്തവർ കുറച്ചു പേരുണ്ടാകും. നമ്മൾ അത് കാര്യമാക്കണ്ട.
നന്മയുള്ളവരാണ് അധികവും.നമ്മളെ അത്ഭുതപ്പെടുത്തുന്ന മനുഷ്യർ.
വളരെ കുറച്ചു പേർ എങ്ങനെ വഴിയിൽ വിസർജ്ജിച്ചു വികലമാക്കാം എന്നാണ് ആലോചിക്കുന്നത്. ഇന്ന് കോടതി കയറിയത് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സർവീസ് സംഘടനകളാണ്. എന്നാൽ ഇത് ഇരു പാർട്ടികളുടെയും രാഷ്ട്രീയ തീരുമാനമായിരുന്നു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളിൽ തന്നെ കെപിസിസി യോഗത്തിൽ നടന്ന ചർച്ചകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. "കോവിഡ് പ്രതിരോധം ഫലപ്രദമായി നടന്നാൽ എൽഡിഎഫിന് അത് രാഷ്ട്രീയ നേട്ടമാകും. അത് അനുവദിക്കരുത്"!.
കൊറോണയ്ക്ക് എന്ത് കോൺഗ്രസ്സ്, എന്ത് കമ്മ്യൂണിസ്റ്??.
മനുഷ്യൻ, ജീവൻ കയ്യിൽ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും ഒരു കൂട്ടർ ചിന്തിക്കുന്നത്.

Recommended Video

cmsvideo
Pinarayi vijayan about salary deduction of government employees

സർക്കാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതി എന്ത് എന്ന ആലോചന മാത്രമാണവർക്ക്. ഇതിന്റെ ഭാഗമാണ് ഇന്നത്തെ കോടതി കയറ്റം.
സർക്കാർ ജീവനക്കാരായ കോൺഗ്രസ്സ്, ബിജെപി അനുഭാവികൾ ഉൾപ്പെടെ എല്ലാവരും ധാർമികതയും നന്മയും ഉയർത്തിപ്പിടിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നല്ല മനുഷ്യരാകെ ഒരുമിച്ചു നിൽക്കണം.ചിലർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓർത്തു ഉറക്കം കളയട്ടെ., നമുക്ക് വരാനിരിക്കുന്ന വിപത്തിൽ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് മാത്രം ചിന്തിക്കാം.

'മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?, പൊതുപണം തുടർന്നും ചോരും'; ഭിത്തിയിൽ ഒട്ടിച്ച് കുറിപ്പ്'മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?, പൊതുപണം തുടർന്നും ചോരും'; ഭിത്തിയിൽ ഒട്ടിച്ച് കുറിപ്പ്

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനൂകൂല്യങ്ങൾ എടുത്തുകളയുന്നു; പ്രചരണത്തിന് പിന്നിലെ സത്യംകേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുള്ള ആനൂകൂല്യങ്ങൾ എടുത്തുകളയുന്നു; പ്രചരണത്തിന് പിന്നിലെ സത്യം

കൊവിഡ്; യെഡ്ഡി സർക്കാരിന് ബ്ലാക്ക് മാർക്ക് നൽകി സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ!! വാളെടുത്ത് മന്ത്രികൊവിഡ്; യെഡ്ഡി സർക്കാരിന് ബ്ലാക്ക് മാർക്ക് നൽകി സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ!! വാളെടുത്ത് മന്ത്രി

English summary
AA Rahim about salary challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X