കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവിശ്വാസ പ്രമേയം എന്ന നാടകത്തിന് ശേഷം "സെക്രട്ടറിയേറ്റിലെ തീ'; രൂക്ഷ പരിഹാസം

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വകുപ്പിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കാനുളള ബോധപൂര്‍വമായ നീക്കമാണ് തീപ്പിടിത്തത്തിന് പിന്നിൽ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

അതേസയം തീപിടുത്തവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തുന്ന പ്രതികരണങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പിന്നിൽ ദുരൂഹതയുണ്ട്

പിന്നിൽ ദുരൂഹതയുണ്ട്

തീ പിടിത്തം എങ്ങനെ ഉണ്ടായി?? സ്വാഭാവികമായ സംഭവമാണോ, ആട്ടിമറിയാണോ?? ഇതൊക്കെ അന്വഷണം നടത്തി മാത്രം കണ്ടെത്തേണ്ട കാര്യമാണ്. എന്നാൽ, സംഭവം നടന്ന് നിമിഷങ്ങൾക്കകം ബിജെപിയും കോൺഗ്രസ്സും ഒരേപോലെ എടുത്തു ചാടിയതിന്റെ പിന്നിൽ ദുരൂഹതയുണ്ട്. ഇരു കൂട്ടരുടെയും ആരോപണങ്ങൾ, രാഷ്ട്രീയ നീക്കങ്ങൾ എല്ലാം സംശയകരമാണ്. ഏതായാലും കുറച്ചു ഫയലുകൾ കത്തിച്ചിട്ട് സർക്കാരിന് പ്രത്യേകിച്ച് ഒന്നും നേടാനില്ല.

എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?

എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?

തെളിവുകൾ നശിപ്പിക്കാനുള്ള
ഗൂഢാലോചന അല്ല, ജാള്യത മാറ്റാനുള്ള പ്രതിപക്ഷ ശ്രമമാണ് കാണുന്നത്. ഇന്നലെ നിയമ സഭയിൽ സ്വയം ഇളിഭ്യരായ പ്രതിപക്ഷം, അതിന്റെ ജാള്യത മാറ്റാൻ നടത്തുന്ന നെട്ടോട്ടമാണ് ഈ കാണുന്നത്.സെക്രട്ടറിയേറ്റിൽ തീ പിടിത്തം ഉണ്ടാകുന്നത് ആദ്യമല്ല. ഇപ്പോൾ ഉണ്ടായ തീ പിടിത്തം സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വഷണത്തെ ആട്ടിമറിക്കാൻ സർക്കാർ ചെയ്തതാണ് എന്നൊക്കെ വിളിച്ചു പറയുന്നത് എന്ത്

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam
ഇ ഫയൽ സംവിധാനം

ഇ ഫയൽ സംവിധാനം

ശുദ്ധ വിവരക്കേട് കൂടിയാണ് പ്രതിപക്ഷ നേതാവ് ഇന്ന് പറഞ്ഞത്. ഇ ഫയൽ സംവിധാനം നടപ്പിലാക്കിയ ഒരു ഓഫീസിൽ പേപ്പർ ഫയലോ, കമ്പ്യൂട്ടർ തന്നെ കത്തിപ്പോയാലും രേഖകൾ വീണ്ടെടുക്കാനുള്ള സാങ്കേതിക സംവിധാനമുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടിയാണ് രസകരം. കൂടെയുണ്ടായിരുന്ന ബൽറാമും ശബരി നാഥനും പറഞ്ഞു തന്നു എന്നാണ്. അവർക്ക് സാങ്കേതികമായി കാര്യങ്ങൾ അറിയാമല്ലോ എന്നും അദ്ദേഹം വിശ്വാസം പങ്ക് വച്ചു!!

കൈമാറിക്കഴിഞ്ഞതാണ്

കൈമാറിക്കഴിഞ്ഞതാണ്

സ്വർണ്ണ കള്ളക്കടത്ത് അന്വഷിക്കുന്നത്
എൻ ഐ എ, കസ്റ്റംസ്, തുടങ്ങിയ കേന്ദ്ര ഏജൻസികളാണ്. അവർ ആവശ്യപ്പെട്ട
എല്ലാ ഫയലുകളും കൈമാറിക്കഴിഞ്ഞതാണ്.
ഇനി, ഏതെങ്കിലും ഫയലുകൾ അവർ ആവശ്യപ്പെട്ടാൽ അതും സർക്കാർ നൽകും. അന്വഷണം ആവശ്യപ്പെട്ടത് സർക്കാരാണ്. എല്ലാ സഹായവും നൽകാൻ സർക്കാർ സന്നദ്ധവുമാണ്. ഫയൽ കത്തിക്കേണ്ട കാര്യം സർക്കാരിന് ഇല്ല. ഇനി കത്തിച്ചാലും ആരെയും രക്ഷപ്പെടുത്താനുമാകില്ല.

 ഉന്നത ബിജെപി നേതാക്കളുടെ ബന്ധമാണ്

ഉന്നത ബിജെപി നേതാക്കളുടെ ബന്ധമാണ്

സ്വർണ്ണം കടത്തിയ കേസിൽ ബിജെപി ചാനൽ മേധാവിയെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നു. അതു കൊണ്ട്,
തീപിടിത്തമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത്
ജനം ടി വിയുടെയും ബിജെപിയുടെയും ഓഫീസുകളാണ്.ഇരുപത്തി മൂന്ന് തവണ സ്വർണ്ണം കടത്തിയത് എയർപോർട്ട് വഴിയാണ്. കസ്റ്റംസ് സഹായത്തോടെയാണ്. രാജ്യത്തും പുറത്തുമുള്ള പ്രതികളുടെ ഉന്നത ബന്ധമാണ് ഈ കള്ളക്കടത്തിനു സഹായകരമായത് എന്ന് കോടതി തന്നെ വിധി പറഞ്ഞതാണ്. കേന്ദ്രത്തിലും കേരളത്തിലുമുള്ള ഉന്നത ബിജെപി നേതാക്കളുടെ ബന്ധമാണ് ഇവിടെ തെളിയുന്നത്.

സെക്രട്ടറിയേറ്റിലെ തീ

സെക്രട്ടറിയേറ്റിലെ തീ

അന്വഷണം തിരിയുന്നത് ബിജെപിക്ക് നേരെ, സ്വർണ്ണക്കടത്ത് നടത്തിയത് യുഡിഎഫ് ബന്ധവമുള്ള കള്ളക്കടത്ത് സംഘം. കള്ളക്കടത്ത് നടത്തിയ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയെന്ന് എൻ ഐ എ.
കേരളത്തിലെ ഇത്തരം തീവ്രവാദ സംഘടനകളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ തീരുമാനിച്ചതും യുഡിഎഫ്.
ഏതായാലും ബിജെപിയെയും യൂഡിഎഫിനേയും രക്ഷിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ല.
അവിശ്വാസ പ്രമേയം എന്ന നാടകത്തിന് ശേഷം "സെക്രട്ടറിയേറ്റിലെ തീ" എന്ന പുതിയ തിരക്കഥയുമായി ബിജെപിയും യുഡിഎഫും ഇറങ്ങുകയാണ്..

ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർ

'പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ''പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ'

English summary
AA Rahim About Secretariat Office Fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X