കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചില്ല; രാഹുലിന് ഭയമെന്ന് എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് രാഹുല്‍ഗാന്ധി ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലാണ് കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. അതേസമയം വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നാണ് ഇടതുപക്ഷ നേതാക്കള്‍ പ്രതികരിക്കുന്നത്.

<strong>വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം</strong>വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം

ബിജെപിയല്ല ഇടതുപക്ഷമാണ് എതിരാളികളെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടത്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയാല്‍ രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിര്‍ശിക്കുകയാണ്.

ഉറച്ച മണ്ഡലം ഇല്ല

ഉറച്ച മണ്ഡലം ഇല്ല

ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയ ഭൂമിയിൽ ഒരിടത്തു പോലും ഒരു ഉറച്ച മണ്ഡലം രാഹുൽ ഗാന്ധിയ്ക്ക് ഉറപ്പിക്കാനാകാത്ത ഗതികേട് മാത്രമാണ് വയനാടേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ സൂചനയെന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്

നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്

വയനാട്ടിലേക്കല്ല,
നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്.

ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയ ഭൂമിയിൽ ഒരിടത്തു പോലും ഒരു ഉറച്ച മണ്ഡലം രാഹുൽ ഗാന്ധിയ്ക്ക് ഉറപ്പിക്കാനാകാത്ത ഗതികേട്മാത്രമാണ് വായനാടേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയുടെ സൂചന.
വയനാട്ടിലാകട്ടെ, ലീഗിന്റെ ചെലവിലാണ് കോണ്ഗ്രസ്സിന്റെ കണക്കു കൂട്ടൽ മുഴുവൻ.

വയനാടിന്റെ രാഷ്ട്രീയ സാഹചര്യം

വയനാടിന്റെ രാഷ്ട്രീയ സാഹചര്യം

കോൺഗ്രസ്സ് നേതാക്കൾ പറയുന്നത് പോലെ "കുറ്റിച്ചൂലുകൾ" വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് വയനാടിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു. ഏഴ് നിയമ സഭാ മണ്ഡലങ്ങളിൽ വണ്ടൂരും ഏറനാടും ബത്തേരിയുമൊഴികെ നാലിടത്തും ഇടതുപക്ഷം വിജയിച്ചു .

നാലിടത്തും എൽഡിഎഫ്

നാലിടത്തും എൽഡിഎഫ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇടതു മേൽക്കൈ പ്രകടമാണ്. ആകെ അഞ്ചു മുനിസിപ്പാലിറ്റികളിൽ നാലിടത്തും എൽഡിഎഫ് ആണ്. പഞ്ചായത്തിലാകട്ടെ, എൽഡിഎഫ് 34, യുഡിഎഫ് 17 ഇടത്ത് മാത്രമാണ്. ഇതിൽ ഏഴും ലീഗിന് സ്വന്തമായതുമാണ് .

ലീഗിന്റെ കാരുണ്യംതേടി

ലീഗിന്റെ കാരുണ്യംതേടി

മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ മാത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാനവാസിന് കാര്യമായ പിന്തുണ ലഭിച്ചത്.ചുരുക്കത്തിൽ രാഹുൽ വായനാട്ടേക്ക് വണ്ടി കയറുന്നത് കോണ്ഗ്രസ്സിന്റെ ശക്‌തിയിൽ അഭയം തേടിയല്ല, ലീഗിന്റെ കാരുണ്യംതേടി മാത്രമാണ്.
ആ ലീഗാണെങ്കിൽ അവരുടെ ഉരുക്കു കോട്ടകൾ പോലും ഉറപ്പിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ കാൽക്കൽ കുമ്പിട്ടു നിൽക്കുന്നു.

 ഇടത്പക്ഷം വിജയഗാഥയെഴുതി

ഇടത്പക്ഷം വിജയഗാഥയെഴുതി

പണ്ടൊക്കെ ബനാത്ത് വാലയും ലീഗിന്റെ അഖിലേന്ത്യ നേതാക്കളും മലപ്പുറത്തു വന്നു നോമിനേഷൻ മാത്രം കൊടുത്ത് മടങ്ങിപ്പോകുമായിരുന്നു.
കണ്ണടച്ചു കോണിക്ക് കുത്തിയ ആ പഴയ കാലമൊക്ക കഴിഞ്ഞുപോയി. മലപ്പുറത്ത്‌ പോലും ലീഗിന്റെ കോട്ടകൾ തകർത്ത് ഇടത്പക്ഷം വിജയഗാഥയെഴുതി.

യുഡിഎഫ് ശൈഥില്യം

യുഡിഎഫ് ശൈഥില്യം

കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തു യുഡിഎഫ് ശൈഥില്യം നേരിടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട്,ആർഎംപി.. അങ്ങനെ ആവിശുദ്ധ സഖ്യ സാധ്യതകളിൽ അഭയം പ്രാപിക്കുകയാണ് കോണ്ഗ്രസ്.

ഉണർവ്വ് ഉണ്ടാകുമോ

ഉണർവ്വ് ഉണ്ടാകുമോ

രാഹുൽ വന്നാൽ കേരളത്തിലാകെ ഉണർവ്വ് ഉണ്ടാകും എന്നാണ് കോൺഗ്രസ്സ് ക്യാപുകൾ അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ മത്സരിച്ച അമേഠിയിലും തൊട്ടടുത്തുള്ള സോണിയ മത്സരിച്ച റായ്ബറേലിക്കും ചുറ്റുമുള്ള എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്സ് പരമ പൂജ്യമായി. തൊട്ടടുത്തുള്ള സംസഥാനങ്ങളും പൂർണമായും കോൺഗ്രസ്സ് തോറ്റു തുന്നംപാടി.

ഇനിയുമുണ്ട്, 'രാഹുൽ ഗാഥകൾ '

ഇനിയുമുണ്ട്, 'രാഹുൽ ഗാഥകൾ '

ഇനിയുമുണ്ട്, 'രാഹുൽ ഗാഥകൾ '
ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും കോൺഗ്രസ്സ് ജയിച്ചില്ല.!! രാഹുൽഗാന്ധിയ്ക്കല്ല സോണിയാഗാന്ധിയ്ക്ക് പോലും രക്ഷിക്കാനാകില്ല, കേരളത്തിലെ കോൺഗ്രസ്സിനെ.

സുരക്ഷിത മണ്ഡലങ്ങൾ

സുരക്ഷിത മണ്ഡലങ്ങൾ

സുരക്ഷിത മണ്ഡലങ്ങൾ തേടി ഭാരതപര്യടനം നടത്തേണ്ടി വരുന്ന ഗതികേടിലേക്ക് രാഹുലിന്റെ തലമുറയെ എത്തിച്ചത്, ദശാബ്ദങ്ങളായി കോൺഗ്രസ്സ് തുടരുന്ന മൃദു വർഗീയ സമീപനവും , ജനവിരുദ്ധ സാമ്പത്തിക നയങ്ങളുമാണ് എന്ന് സ്വയം തിരിച്ചറിയുകയാണ് വേണ്ടത്.

ശത്രുവിനെ തിരിച്ചറിയണം

ശത്രുവിനെ തിരിച്ചറിയണം

തകർച്ചയ്ക്ക് കാരണമായ നിലപാടുകൾ തിരുത്തുകയാണ് രാഹുൽ ചെയ്യേണ്ടത്.യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണം. വയനാട്ടിലേക്കല്ല, നെഹ്‌റുവിലേക്കാണ് രാഹുൽ സഞ്ചരിക്കേണ്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

എഎ റഹീം

English summary
aa rahim against congress and rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X