കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിനെ പോലെയായി കമല്‍നാഥ്; പശുവധത്തില്‍ ദേശസുരക്ഷാ കേസ്, രൂക്ഷവിമര്‍ശനവുമായി എഎ റഹീം

Google Oneindia Malayalam News

ഗോവധക്കേസില്‍ മൂന്ന് മുസ്ലിംയുവാക്കളെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്ത് ജയിലിലടച്ച മധ്യപ്രദേശ് സര്‍ക്കാറിന്‍റെ നടപടിയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മധ്യപ്രദേശിലെ കണ്ട്വ ജില്ലിയില്‍ നിന്നാണ് നദീം, ശക്കീല്‍, അസാം എന്നിവരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ് ജയിലില്‍ അടച്ചത്.

ഇവര്‍ക്കെതിരെ പിന്നീട് ദേശസുരക്ഷാ നിയമം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം ഗോവധ നിരോധന നിയമ പ്രകാരം എടുത്ത ആദ്യ കേസാണിത്. നേരത്തെ ബിജെപി സര്‍ക്കാറിന്‍റെ കാലത്ത് 22 പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ഉൾപ്പെടുത്തി ഗോവധവുമായി ബന്ധപ്പെട്ട കേസുകളെടുത്തിരുന്നു.

ബിജെപിയുടെ അതേ രീതിയില്‍

ബിജെപിയുടെ അതേ രീതിയില്‍

ബിജെപിയുടെ അതേ രീതിയില്‍ കമല്‍നാഥ് സര്‍ക്കാറും കേസെടുത്ത് രംഗത്തെത്തിയതോടെ കോണ്‍‌ഗ്രസിനെതിരെ വിമര്‍ശനം ഉയരുകയാണ്. മൃതുഹിന്ദുത്വ ആശയങ്ങളുമായിട്ടായിരുന്നു മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഈ നീക്കം വിജയം കണ്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലും മൃതുഹിന്ദുത്വം തുടരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്‍റെ സൂചനയായിട്ടാണ് പലരു ഇതിനെ കാണുന്നത്.

പശുക്കളെ വധിച്ചെന്നാരോപിച്ച്

പശുക്കളെ വധിച്ചെന്നാരോപിച്ച്

പശുക്കളെ വധിച്ചെന്നാരോപിച്ച് മുസ്ലിംങ്ങള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം നടത്തുന്നത്. സംഘപരിവാര്‍ സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നാണ് റഹീം കുറ്റപ്പെടുത്തുന്നത്. റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സംഘപരിവാര്‍ സംഘടനയായി

സംഘപരിവാര്‍ സംഘടനയായി

സംഘപരിവാര്‍ സംഘടനയായി കോണ്ഗ്രസ് മാറുന്നു...

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മതനിരപേക്ഷ മനസ്സുകളെയാകെ സന്തോഷിപ്പിച്ചു.കമല്‍നാഥ് മന്ത്രിസഭ മധുവിധു ദിനങ്ങളിലാണ്. പശുവിന്റെ പേരില്‍ നിരപരാധികളായ മതന്യൂനപക്ഷങ്ങളെയും ദളിതരെയും മുന്‍ ബിജെപി സര്‍ക്കാര്‍ ജയിലിലടച്ചു.

വേട്ടയാടി കോണ്ഗ്രസ്

വേട്ടയാടി കോണ്ഗ്രസ്

സര്‍ക്കാര്‍ മാറി, ഇപ്പോള്‍ രാഹുല്‍ഗാന്ധി ബ്രിഗേഡിന്റെ കയ്യിലാണ് മധ്യപ്രദേശ്. കഴിഞ്ഞ ദിവസം, കശാപ്പുകാര്‍ക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരമാണ് കോണ്ഗ്രസ് സര്‍ക്കാര്‍ കേസ് ചുമത്തിയത്.ദേശദ്രോഹ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകള്‍ പ്രകാരമാണ് പാവം കശാപ്പുകാരെ കോണ്ഗ്രസ് സര്‍ക്കാര്‍ വേട്ടയാടിയത്.

നാം ഓര്‍ക്കണം

നാം ഓര്‍ക്കണം

ഇതേ വകുപ്പ്പ്രകാരം യു പിയില്‍ യോഗിസര്‍ക്കാര്‍ കേസ് ചുമത്തിയത് വിവാദമായിരുന്നത് നാം ഓര്‍ക്കണം. ബിജെപിയുടെ യോഗിയും, കോണ്ഗ്രസ്സിന്റെ കമല്‍നാഥും ഒന്നാകുന്ന കാഴ്ച. നദീം,ഷക്കീല്‍,അസം എന്നീ കശാപ്പ് തൊഴിലാളികളെ 'ദേശദ്രോഹകുറ്റം'ചുമത്തി കോണ്ഗ്രസ് സര്‍ക്കാര്‍ ജയിലിലടച്ചു.

അറിയാന്‍ താല്പര്യം

അറിയാന്‍ താല്പര്യം

ബിജെപി ക്ക് പകരം കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കൊണ്ട് വന്നതുകൊണ്ട് ഒരു മാറ്റവുമുണ്ടാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാട് അറിയാന്‍ താല്പര്യമുണ്ട്.

അകലം ഇല്ലാതാകുന്നു

അകലം ഇല്ലാതാകുന്നു

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍, മുദ്രാവാക്യങ്ങളില്‍,
പ്രകടനപത്രികയില്‍,ഭരണത്തില്‍, ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള അകലം ഇല്ലാതാകുന്നു. ഒരിക്കല്‍,കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് കാര്‍ക്ക് അംഗത്വം നല്‍കാന്‍ എഐസിസി തീരുമാനമെടുത്തിരുന്നു.

നെഹ്രുവിയന്‍ ആശയങ്ങളും

നെഹ്രുവിയന്‍ ആശയങ്ങളും

നെഹ്രുവിന്റെ ശക്തമായ ഇടപെടല്‍ കാരണം കോണ്ഗ്രസ് ആ തീരുമാനം മാറ്റി. നെഹ്റു മാത്രമല്ല,നെഹ്രുവിയന്‍ ആശയങ്ങളും ഇന്ന് ' മരണപ്പെട്ടു' കഴിഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ്സിനെ ഭരിക്കുന്നത് നെഹ്‌റുവല്ല,സവര്‍ക്കറും സംഘപരിവാറിന്റെ ഹിന്ദുത്വവുമാണ് എന്നും പറഞ്ഞുകൊണ്ടാണ് റഹിം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എഎ റഹീം

ഫേസ്ബുക്ക് പോസ്റ്റ്

പാര്‍ട്ടിക്കുള്ളിലും

പാര്‍ട്ടിക്കുള്ളിലും

അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്‍റെ യോഗത്തില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ ആഞ്ഞടിച്ച് നേതാക്കന്മാര്‍ രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ മഖ്യമന്ത്രിക്കെതിരായ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

വെല്ലുവിളിയാകുമോ

വെല്ലുവിളിയാകുമോ

കര്‍ണാടകയിലെ മുന്‍ മന്ത്രി റോഷന്‍ ബേഗാണ് ഇന്ന് ചേര്‍ന്ന എഐസിസി ന്യൂനപക്ഷ വിഭാഗത്തിന്‍റെ യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ കമല്‍നാഥ് സര്‍ക്കാരിന്‍റെ നടപടി ന്യൂനപക്ഷ വോട്ടുകളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും കോണ്‍‍ഗ്രസിനകത്ത് ശക്തമാവുകയാണ്.

English summary
aa rahim against kamal nath govt in cow slaughter case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X