കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോപ്പുലർ ഫ്രണ്ടിനെ ഇനിയെങ്കിലും ഘടക കക്ഷിയായി പരസ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം'

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ എസ്ഡിപിഐയുടെ പങ്കിനെ കുറിച്ച് രണ്ട് തട്ടിലാണ് യുഡിഎഫ് നേതൃത്വം. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം ആരോപിക്കുന്നത്.അതേസമയം പിന്നില്‍ ആരാണെന്ന് അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്‍റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതിനിടെ സംഭവത്തില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

 rahimdd

കൊന്ന പേപ്പുല്‍ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം-
കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കോൺഗ്രസ്സ്. തള്ളിപ്പറയാൻ സാധിക്കാത്തത് പോപ്പുലർ ഫ്രണ്ട് യുഡിഎഫിന്റെ സഖ്യ കക്ഷിയായതിനാൽ. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണ്. മുസ്ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം.

<strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ</strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ

ഒളിച്ചു കളി അവസാനിപ്പിക്കണം. പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണം.എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമോ??

<strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം </strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം

<strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!</strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!

English summary
AA Rahim against League and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X