കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശിക്കെതിരായ പരാതി: പരാതിക്കാരിയായ നേതാവിനെ തള്ളി ഡിവൈഎഫ്, ഫേസ്ബുക്ക് പോസ്റ്റ് ഉചിതമല്ല

Google Oneindia Malayalam News

പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയ വനിതാ നേതാവിനെ തള്ളി ഡിവൈഎഫ്ഐ. പെണ്‍കുട്ടിയുടെ പരാതി തെറ്റിദ്ധാരണമുലമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അഭിപ്രയാപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പെണ്‍കുട്ടി ഇതുവരെ ഒരു പരാതിയും ഡിവൈഎഫ്ഐയോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്‍കേണ്ടതുണ്ട്: ഫിറോസ്</strong>ആ ചിത്രം വ്യാജമാണോയന്ന് സമ്പത്തിന് പോലും ഉറപ്പില്ല;അദ്ദഹം വിശദീകരണം നല്‍കേണ്ടതുണ്ട്: ഫിറോസ്

ഇത്തരം കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെയും മറ്റും പറയുന്നത് സംഘടനാപരമായി ഉചിതമല്ല. ഏതെങ്കിലും ഒരു അംഗത്തിന് ഇത്തരത്തിലുള്ള ഒരു കമ്മിറ്റിയെക്കുറിച്ചുള്ള നേതാക്കളെക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ അത് അവരുടെ ഘടകത്തിലാണ് ഉന്നയിക്കേണ്ടത്. വിഷയം ആ ഘടകത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് സംഘടനാ രീതി.

<strong>പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി: അംഗസഖ്യയില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടെന്ന് മോദി</strong>പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി: അംഗസഖ്യയില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടെന്ന് മോദി

ഫേസ്ബുക്ക് ശരിയാണ് എങ്കില്‍ അത് തെറ്റിദ്ധാരണമൂലം ചെയ്തതായിരിക്കുമെന്നും ആ തെറ്റിദ്ധാരണ തിരുത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പാലക്കാട് ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള്‍ കൊണ്ടാണ്. തന്‍റെ കൂടെ നിന്ന ഒരാളെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പറയുന്നത്. തന്‍റെ കൂടെ നില്‍ക്കുകയെന്നത് സംഘടനയില്‍. അത് ശരിയല്ല. അത് പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തു.

 aarahim

പികെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇന്നലെ രാജിവെച്ചിരുന്നു. വിഷയത്തിൽ തനിക്ക് പിന്തുണയുമായി ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ രാജി. പരാതിക്കാരിയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തത് യുവതിയെ പ്രകോപിപ്പിച്ചെന്നാണ് സൂചന.

English summary
aa rahim against woman leader on palakkad issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X