കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അവതാരകര്‍ വരയ്ക്കുള്ളിലെ കളിക്കാര്‍, മുതലാളിയെ ഗൺപോയന്റിൽ നിർത്തിയാണ് സംഘപരിവാറിന്റെ കളി"- എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. മാധ്യമങ്ങളുടെ വിധേയത്വം പരിധി വിടുന്നു എന്നാണ് റഹീമിന്റെ പ്രധാന ആക്ഷേപം. അത്തരമൊരു സാഹചര്യത്തിൽ ഏകപക്ഷീയമായ വാർത്തകളും ചർച്ചകളും അസ്വാഭാവികമല്ലെന്നും റഹീം പറയുന്നു.

'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം

പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്

പത്രത്തിന്റെ കോപ്പികൾ നിർത്തിയും പരസ്യം പിൻവലിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയും മാധ്യമ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കിയിരിക്കുകയാണ് എന്നാണ് റഹീമിന്റെ ആരോപണം. ഇത് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രശ്നം മാത്രമല്ലെന്നം റഹീം പറയുന്നുണ്ട്. വിശദാംശങ്ങൾ...

വിധേയത്വം പരിധിവിടുന്നു

വിധേയത്വം പരിധിവിടുന്നു

വിധേയത്വം എല്ലാ പരിധിയും വിടുന്നു. രാത്രി ചർച്ചകളിലെ വിഷയങ്ങൾ മാത്രമല്ല, ചോദ്യങ്ങൾ പോലും നേരത്തേ തീരുമാനിച്ചുറപ്പിച്ചതാകുന്നു.

ഇന്ന് മാതൃഭൂമി ചർച്ചയ്‌ക്കെടുത്ത വിഷയം നോക്കൂ...മന്ത്രിമാർ പോയതെന്തിന്?
പോയാൽ എന്ത്? എന്നാണ് ലളിതമായ മറു ചോദ്യം. പ്രതിപക്ഷ നേതാവ് പോയി, ഒ രാജഗോപാൽ പോയി, വ്യവസായ പ്രമുഖർ പോയി, മത നേതാക്കൾ പോയി...

എന്താണ് അസ്വാഭാവികത?

എന്താണ് അസ്വാഭാവികത?

അതിലൊക്കെ എന്താണ് ആസ്വഭാവികത? എന്താണ് വാർത്ത?

ഒരു രാജ്യത്തിന്റെ കോൺസുലേറ്റുമായി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്നവർ ബന്ധം സൂക്ഷിക്കുന്നതിൽ എന്ത്‌ ആസ്വഭാവികതയും കുറ്റകൃത്യവുമാണ് ഉള്ളത്?
ഏക പക്ഷീയമായ ഈ വാർത്തകൾ, ചർച്ചകൾ യാദൃശ്ചികമല്ല.

ബിജെപി വരുതിയിലാക്കുന്നു

ബിജെപി വരുതിയിലാക്കുന്നു

ഇന്നും ആരോപിക്കാനുള്ളത് പ്രോട്ടോക്കോൾ ലംഘനം മാത്രം.
പക്ഷേ വി മുരളീധരൻ നടത്തിയ പ്രോട്ടോക്കോൾ ലംഘനം 'ഞങ്ങൾ' ചർച്ച ചെയ്യില്ല.
ചെയ്യാനാകില്ല. ചെയ്താൽ നാളെ ചില പരസ്യ സ്ഥാപനങ്ങളിൽ നിന്നും വിളി വരും. പത്രത്തിന്റെ കോപ്പികൾ നിർത്തിയും ബിസിനസ് സ്ഥാപനങ്ങളെ കൊണ്ട് പരസ്യം പിൻവലിക്കും എന്ന് ഭീഷണിപ്പെടുത്തിയും മാധ്യമ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കിയിരിക്കുന്നു.

എല്ലാവരിലും ഭയം മാത്രം

എല്ലാവരിലും ഭയം മാത്രം

ഇത് ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ മാത്രം പ്രശ്നമല്ല. സ്വന്തമായി ബിസിനസ്സ് സാമ്രാജ്യമുള്ള ഒരു മാധ്യമ സ്ഥാപനം ഉണ്ട്. അവിടേയ്ക്ക് എപ്പോൾ വേണമെങ്കിലും ഇഡി കയറി വരും എന്ന് കരുതിയിരിക്കുന്ന മാനേജ്‌മെന്റ്.

മാനേജ് മെന്റ് പറയും, അല്ലെങ്കിൽ പറയിക്കും....
"കുഴപ്പമാകുന്ന കാര്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട". 'വെറുതേ പണി വാങ്ങാൻ നിൽക്കണ്ട' എന്ന് കരുതുന്ന മുതലാളിമാരാണ് ഇന്ന് അധികവും.
അവരിലൊക്കെ ശക്തമായ ഭയം ഇന്നുണ്ട്. മനോഹരമായി ഭയപ്പെടുത്താൻ കേന്ദ്രം ഭരിക്കുന്നവർക്ക് നന്നായി അറിയാം..

അതൊരു മുന്നറിയിപ്പ്

അതൊരു മുന്നറിയിപ്പ്

ഏഷ്യാനെറ്റും മീഡിയ വണ്ണും പൂട്ടി...

അതൊരു മുന്നറിയിപ്പായിരുന്നു. ഞങ്ങൾക്ക് കീഴ്പ്പെട്ടില്ലെങ്കിൽ തുലച്ചുകളയും എന്ന മുന്നറിയിപ്പ്. ഈ സംഭവം കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ, അവരുടെ മാനേജ്‌മെന്റുകളിൽ സൃഷ്‌ടിച്ച ഭയം ഒട്ടും ചെറുതല്ല. ഈ രണ്ട് മാധ്യമങ്ങൾ വേട്ടയാടപ്പെട്ട വാർത്ത നമ്മുടെ എത്ര മാധ്യമങ്ങൾ വലിയ വാർത്തയാക്കി??? ചർച്ചയ്‌ക്കെടുത്തു???

വരയ്ക്കുള്ളിൽ കളിക്കുന്നവർ

വരയ്ക്കുള്ളിൽ കളിക്കുന്നവർ

പ്രേക്ഷകരോട്,

വാർത്തയിൽ കാണുന്ന അവതാരകർ മുതലാളി വരയ്ക്കുന്ന വരയ്ക്ക് ഉള്ളിൽ നിന്നു മാത്രം കളിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ്. പക്ഷേ സ്‌ക്രീനിൽ കാണുന്ന അവർക്കെതിരെയാണ് നമ്മുടെ രോഷപ്രകടനം മുഴുവൻ. അവരിൽ ചിലരുടെ രാഷ്ട്രീയ നിലപാടുകൾ, കൂടുതൽ ആരോചകമാക്കാറുണ്ട്. പക്ഷേ അവതാരകാരായ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്ന മുതലാളിയെ ഗൺ പോയിന്റിൽ നിർത്തിയാണ് സംഘപരിവാറിന്റെ കളി.

എന്തുകൊണ്ട് ഭയക്കുന്നു

എന്തുകൊണ്ട് ഭയക്കുന്നു

എന്ത് കൊണ്ട് വി മുരളീധരനെതിരായ ഗൗരവമേറിയ ആരോപണങ്ങൾ രാത്രി ചർച്ചകളിൽ എടുക്കാൻ ഭയക്കുന്നു? സംസ്ഥാന സർക്കാരിനെതിരെ മാത്രം പറഞ്ഞാൽ മതി എന്ന് ആരാണ് കർശന നിർദേശം നൽകിയിരിക്കുന്നത്?
ഇന്ന് സിബിഐക്ക് കനത്ത തിരിച്ചടി കിട്ടിയ ദിവസം. എന്ത് കൊണ്ട് അത്‌ ചർച്ച ചെയ്തില്ല? മറിച്ചായിരുന്നു ഹൈക്കോടതി വിധി എങ്കിൽ അതാകുമായിരുന്നില്ലേ വിഷയം?

Recommended Video

cmsvideo
കമന്റ് ബോകസില്‍ തെറി പറയുന്നതാണ് ഞങ്ങള്‍ മലയാളികളുടെ സംസ്‌കാരം
തുലച്ചുകളയുമോ എന്ന ഭീതിയിൽ

തുലച്ചുകളയുമോ എന്ന ഭീതിയിൽ

പ്രതികളിൽ ചിലരുടെ മൊഴിയാണ് മന്ത്രിമാർ പോയത് എന്തിന്? എന്ന ചോദ്യം ഉയർത്താൻ കാരണം.ഇതേ ദിവസം പുറത്തു വന്ന മറ്റൊരു മൊഴി സൗകര്യപൂർവ്വം ഒഴിവാക്കുകയും ചെയ്തു.

ഭയമാണ് മലയാള മാധ്യമ മുതലാളിമാർക്ക്. നിലപാട് വേണമോ സ്ഥാപനം വേണമോ എന്ന ചോദ്യമാണ് മാധ്യമ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം... ഈ അതിരു കടക്കുന്ന വിധേയത്വം നിലനിൽപ്പിനായുള്ളതാണ്. തുലച്ചു കളയുമോ എന്ന പേടിയിലാണ്....

English summary
DYFI State Secretary AA Rahim alleges that Kerala Media is bending to Sangh Parivar threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X