''ഒരു ഞെട്ടലുമില്ല, തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്ന് പറഞ്ഞിട്ടുണ്ട് സുധാകരൻ'', വിമർശിച്ച് റഹിം
കോഴിക്കോട്: സർവ്വകലാശാല സെനറ്റ് നിയമനങ്ങളിൽ ഗവർണറെ അനുകൂലിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രൂക്ഷമായി വിമർശിച്ച് എഎ റഹിം എംപി. കെ സുധാകരൻ നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ തനിക്ക് ഒരു ഞെട്ടലും ഇല്ലെന്ന് റഹിം ഫേസ്ബുക്കിൽ കുറിച്ചു. കെപിസിസി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണ് എന്നും എഎ റഹിം പ്രതികരിച്ചു.
എഎ റഹീമിന്റെ കുറിപ്പ് വായിക്കാം: "സംഘപരിവാറിന് എന്താണ് കുഴപ്പം?"
കെ സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നില്ക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് കെ സുധാകരൻ ഇന്ന് നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല.
ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം. അതിൽ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്. കേരളത്തിലെ സർവകലാശാല സെനറ്റുകളിൽ ആർഎസ്എസ്കാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാൻസിലർ ശുപാർശ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കോൺഗ്രസ്സിന്റെ നയപരമായ പ്രഖ്യാപനമാണ്.

കോൺഗ്രസ്സിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണ്? സർവകലാശാല സെനറ്റിലേയ്ക്ക് ഗവർണ്ണർ സംഘപരിവാർ പ്രവർത്തകരെ കുത്തിനിറയ്ക്കുന്നത്
സിൻഡിക്കേറ്റ് ലക്ഷ്യം വച്ചാണ്. സർവകലാശാലകളെ വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം. സിന്റിക്കേറ്റിലേയ്ക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെപിസിസി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണ്''.
സംഘപരിവാറിലും കൊള്ളാവുന്ന ആളുകൾ ഉണ്ടെന്നും അവരെ സെനറ്റിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. സംഘപരിവാറുകാരാണ് എന്ന ഒരു കാരണം കൊണ്ട് മാത്രം എതിർക്കില്ലെന്നും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനുളള യോഗ്യത ഉണ്ടോ എന്നത് മാത്രമാണ് നോക്കുന്നത് എന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡിവൈഎഫ്ഐയും സുധാകരന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രസ്താവന വായിക്കാം: കേരളത്തിലെ സർവകലാശാലകളുടെ സെനറ്റുകളിലേക്ക് ആർ എസ് എസുകാരെ തിരുകി കയറ്റിയ ഗവർണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കോൺഗ്രസ്സ്-ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്.
ഇതിലൂടെ കേരളത്തിലെ കോൺഗ്രസ്സ് ആർ എസ്സ് എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവർണ്ണറുടെ നോമിനികൾ സംഘപരിവാർ ആയതു കൊണ്ട് മാത്രം എതിർക്കില്ല എന്നു പറയുന്ന സുധാകരൻ ആർ എസ്സ് എസ്സിന്റെ പിൻവാതിൽ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണ്. ഒരു ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനാണ് വിമർശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിർക്കുന്നില്ല.അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകൾ ഉണ്ട് അവരെ വെക്കുന്നതിനെ എതിർക്കില്ല.
കോൺഗ്രസ്സിലെ പറ്റുന്നവരെ എടുക്കുമ്പോൾ ഞങ്ങൾ അതിനെയും സ്വീകരിക്കും എന്ന നിലയിൽ ദേശീയ തലത്തിലെ കോൺഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്കരിച്ചു കൊണ്ടാണ് കെ സുധാകരൻ മുന്നോട്ട് പോകുന്നത്.
ഗവർണറുടെ തീരുമാനങ്ങൾ എന്തുതന്നെയായാലും എതിർക്കില്ല എന്ന് കൂടി പറഞ്ഞ കെപിസിസി അധ്യക്ഷൻ കേരളത്തിലെ കോൺഗ്രസ്സും ആർ എസ്സ്എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.
ഇത് കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. സഖ്യ കക്ഷിയായ മുസ്ലീംലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്. കോൺഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാൻസിലറുടെ മോഹം കേവലം മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാർ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications