• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: കൊവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യത്തിന് പ്ലാസ്മ ദാനം നടക്കുന്നില്ലെന്നാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത. അതില്‍ പ്ലാസ്മ ദാനത്തിന് കഴിഞ്ഞ ആഴ്ച എത്തിയത് ഒരു സംഘടനയിലെ ചെറുപ്പക്കാര്‍ മാത്രമാണെന്ന് പറയുന്നുണ്ട്.

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

എസി മൊയ്തീന്റെ പരാതിയില്‍ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്; മാതൃഭൂമിയ്ക്കെതിരേയും പരാതിഎസി മൊയ്തീന്റെ പരാതിയില്‍ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്; മാതൃഭൂമിയ്ക്കെതിരേയും പരാതി

എന്നാല്‍ ഏതാണ് ആ സംഘടന എന്നാണ് ചോദ്യം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്ലാസ്മ ദാനത്തിന് സന്നദ്ധരായെത്തിയത് എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വ്യക്തമാക്കുന്നത്. മാതൃഭൂമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

മാതൃഭൂമിയ്ക്ക് നല്ല നമസ്കാരം

മാതൃഭൂമിയ്ക്ക് നല്ല നമസ്കാരം

മാതൃഭൂമിക്ക് നല്ല നമസ്കാരം.

ഈ വാർത്ത നോക്കൂ. "ഒരു സംഘടന" എന്താല്ലേ? ഡിവൈഎഫ്ഐ എന്നെഴുതാൻ മനസ്സ് വരുന്നില്ല അല്ലേ...

ഇതേ മാതൃഭൂമി,റീസൈക്കിൾ കേരളയെ കുറിച്ചു നല്ല വാക്ക് പറഞ്ഞില്ല. ആക്രി പെറുക്കിയും അധ്വാനിച്ചും യുവത്വം പതിനൊന്ന് കോടിയോളം രൂപ സമാഹരിച്ചത് ഉൾപേജിൽ നാലു വരിയിൽ ഒതുക്കിയ പത്രമാണ്. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.

അവധിയിലായ ധാർമിക രോഷം

അവധിയിലായ ധാർമിക രോഷം

കോൺഗ്രസ്സും ബിജെപിയും ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. മാതൃഭൂമിയുടെ "ധാർമികരോഷ വിഭാഗം" അന്നൊക്കെ അവധിയിലായിരുന്നു. തേമ്പാമ്മൂട്ടിലും തൃശൂരും അലറിക്കരയുന്ന കുടുംബത്തിന്റെ ചിത്രം പകർത്താൻ നിശ്ചയിച്ചിരുന്ന ഫോട്ടോ ഗ്രാഫർമാർ അന്ന് കൊറന്റൈനിൽ ആയിരുന്നിട്ടുണ്ടാകാം...

ഉള്ളിൽ തികട്ടുന്ന ഇടത് വിരുദ്ധത

ഉള്ളിൽ തികട്ടുന്ന ഇടത് വിരുദ്ധത

ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു, കൊറോണയ്ക്ക് രാഷ്ട്രീയമില്ല. മതവുമില്ല. ഞങ്ങൾ നൽകിയ പ്ലാസ്മ കൊണ്ട് ജീവിതം തിരിച്ചുപിടിച്ചവരിൽ ആരൊക്കെയാകും, ഏതൊക്കെ രാഷ്ട്രീയത്തിൽപെട്ടവരാകും, എന്നൊക്കെ ഉറപ്പിക്കാൻ കഴിയില്ലല്ലോ.
ഒരു ദുരന്ത മുഖത്തു നല്ലത് ചെയ്യുന്നവരെ കുറിച്ചു നാലുവരി നല്ലത് പറയാൻ കഴിയാത്തത് യാദൃശ്ചികമല്ല എന്നറിയാം. ഉള്ളിൽ തികട്ടുന്ന ഇടത് വിരുദ്ധതയാണ്.

മാധ്യമ നിഷ്പക്ഷത നീണാൾ വാഴട്ടെ

മാതൃഭൂമി പത്രത്തിലെ നാലുവരി വാർത്തയിൽ അല്ല, ത്യാഗ നിർഭരമായ വഴികളിലാണ്,ചുവന്ന നക്ഷത്രവും അക്ഷരങ്ങളും പതിഞ്ഞ ഈ വെള്ള കൊടി നാലു പതിറ്റാണ്ടായി പറക്കുന്നത്.

ഞങ്ങൾ ഇനിയും പ്ലാസ്മയും, ചോരയും, അവയവങ്ങളും ദാനം ചെയ്യും. വിശക്കുന്നവർക്ക് ഭക്ഷണം നൽകും. സമരഭൂമികളിൽ തലയുയർത്തി നിൽക്കും. ഇതിൽ കൂടുതൽ ഒന്നും ഒരിക്കലും മാതൃഭൂമിയിൽ നിന്നും പ്രതീക്ഷിക്കുന്നേയില്ല.

മാധ്യമ നിഷ്പക്ഷത നീണാൾ വാഴട്ടെ...

English summary
AA Rahim criticise Mathrubhumi for not mentioning the name of DYFI in plasma donation news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X