പിണറായി വിജയന്റെ ധൂര്‍ത്ത് ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം പറന്നിറങ്ങി, കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്ത നടപടിടെ വിമര്‍ശിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം രംഗത്ത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു റഹീമിന്റെ മറുപടി. ദുരന്ത കാലത്തും ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുത്ത പിണറായി വിജയന്റെ ധൂര്‍ത്ത് ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം അതേ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എന്തിനാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്, എന്തൊക്കെയാണ് ഉപയോഗം ഇതൊന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ ഒച്ചപ്പാടുണ്ടാക്കിയത്. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്കെന്ന് റഹീം കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ധൂര്‍ത്താണ് ധൂര്‍ത്ത്
സി എംഡി ആര് എഫിലേയ്ക്ക് പണം കൊടുക്കരുത്. ധൂര്‍ത്താണ് ധൂര്‍ത്ത്. കോണ്‍ഗ്രസും ബിജെപിയും ധൂര്‍ത്ത് ചുണ്ടി കാണിച്ചു.... 'ദുരന്ത കാലത്തും ഹെലിക്കോപ്റ്റര്‍ വാടകയ്ക്കെടുത്ത പിണറായി വിജയന്റെ ധൂര്‍ത്ത്'. ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം അതേ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി.

രാഷ്ട്രീയ ലക്ഷ്യം
എന്തിനാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്, എന്തൊക്കെയാണ് ഉപയോഗം ഇതൊന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ ഒച്ചപ്പാടുണ്ടാക്കിയത്. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്ക്. ശ്രീ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം ഒഴിയുന്നതിനു തൊട്ടുമുന്‍പ് പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു വിമാനം കൊണ്ടുവന്ന് എയര്‍ ആംബുലന്‍സ് എന്ന് പറഞ്ഞു 'ഉല്‍ഘാടനം'നടത്തി.അദ്ദേഹം നടത്തിയ നിരവധി ഉല്‍ഘാടന നാടകങ്ങളില്‍ ഒന്ന്. അന്ന് എയര്‍ ആംബുലന്‍സിന്റെ അത്യാവശ്യത്തെ കുറിച്ച് ശ്രീ ഉമ്മന്‍ചാണ്ടി പറഞ്ഞത് മലയാളികള്‍ മറന്നിട്ടില്ല.

ആഡംബര വിമാനം
കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്. അവിടെ പുതിയ ആഡംബര വിമാനം വിഐപികള്‍ക്ക് സഞ്ചരിക്കാന്‍ വാങ്ങാന്‍ തീരുമാനിച്ചു. രണ്ടു വിമാനങ്ങള്‍ രാജസ്ഥാന് സര്‍ക്കാരിന് വര്‍ഷങ്ങളായി സ്വന്തമായുണ്ട് എന്ന് കൂടി ഓര്‍ക്കണം.അപ്പോഴാണ് 200കോടി മുടക്കി പുതിയ ആഡംബര വിമാനം.നിരവധി സംസ്ഥാനങ്ങള്‍ക്ക് വാടകയ്ക്കെടുത്തതോ സ്വന്തമായോ വിമാനങ്ങളോ ഹെലിക്കോപ്റ്ററുകളോ ഉണ്ട്.

കേരളം വൈകിപ്പോയി
അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങാനോ വാടകയ്ക്കു എടുക്കാനോ കേരളം വൈകിപ്പോയി എന്നതാണ് സത്യം. ആഡംബരത്തിനല്ലെന്നും ആവശ്യത്തിനാണെന്നും അറിയാഞ്ഞിട്ടല്ല പ്രതിപക്ഷം ഈ വിവാദം സൃഷ്ടിച്ചത്.എന്നിട്ടും കള്ളങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ഹെലിക്കോപ്റ്റര്‍ ധൂര്‍ത്ത് ആരോപിച്ചു.

കണ്ണ് തുറന്നു കാണൂ
ഒരു ചെറിയ വിഭാഗം അധ്യാപകരും ജീവനക്കാരും ശമ്പളം മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കാന്‍ പറഞ്ഞതില്‍ ഒരു കാരണം ഈ ഹെലിക്കോപ്റ്റര്‍ ആയിരുന്നു.അതേ ഹെലിക്കോപ്റ്ററില്‍ ഇന്ന് കൊണ്ടുപോയത്, ഒരു എല്‍ പി സ്കൂള്‍ ടീച്ചറുടെ ഹൃദയമാണ്. മനുഷ്യരുടെ ജീവനും ജീവിതവും രക്ഷിക്കാന്‍ ആറു ദിവസത്തെ ശമ്പളം കടമായി ചോദിച്ചപ്പോള്‍ ഉത്തരവ് കത്തിച്ച ഖദര്‍ അണിഞ്ഞ മാഷുമാരെ, കണ്ണ് തുറന്നു കാണൂ.... അപരിചിതരായ ഏതോ മനുഷ്യര്‍ക്കായി ഹൃദയവും കണ്ണും കരളും പങ്കിട്ടു കടന്നു പോയ ലാലി ടീച്ചറെ.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications