യുഡിഎഫ് വന്നാല്‍ ലൈഫ് മിഷന് പിടിച്ചു വിടുമെന്ന് എംഎം ഹസന്; ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് എഎ റഹീം
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് അടക്കമുള്ള പദ്ധതികള്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു. സംസ്ഥാന സർക്കാരിന്റെ സിൽവാർലൈൻ പദ്ധതി യു ഡി എഫ് വന്നാൽ ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതികരിച്ചുകൊണ്ട് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ഫേസ്ബുക്കിലൂടെ രംഗത്തെത്തി. 'ജനം ഇതെല്ലാം കേൾക്കുന്നുണ്ട്. ഈ നാട് ഇതെല്ലാം കാണുന്നുമുണ്ട്'-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
"യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിരിച്ചു വിടും".
അല്പം മുൻപ് യു ഡി എഫ് കൺവീനവർ ശ്രീ എം എം ഹസൻ നടത്തിയ പ്രഖ്യാപനമാണ്. ലൈഫ് പദ്ധതി പ്രകാരം രണ്ടര ലക്ഷം പേർക്ക് സ്വന്തമായി വീട് വച്ചു നൽകി. വീടില്ലാത്ത, ഭൂമിയില്ലാത്ത മുഴുവൻപേർക്കും വീട് വച്ചു നൽകുന്ന കേരളത്തിന്റെ സ്വന്തം പദ്ധതി ഉപേക്ഷിക്കുമത്രേ!!.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് മറ്റൊരു പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാരിന്റെ സിൽവാർലൈൻ പദ്ധതി യു ഡി എഫ് വന്നാൽ ഉപേക്ഷിക്കുമെന്ന്.
തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് വരെ വെറും നാലര മണിക്കൂർ കൊണ്ട് എത്തിച്ചേരൻ കഴിയുന്ന കേരളത്തിന്റെ സ്വന്തം റെയിൽ പദ്ധതിയാണ് പൊളിച്ചടുക്കും എന്ന് അദ്ദേഹം പറയുന്നത്.
ജനം ഇതെല്ലാം കേൾക്കുന്നുണ്ട്.
ഈ നാട് ഇതെല്ലാം കാണുന്നുമുണ്ട്.
Recommended Video
-
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications