കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വന്നാല്‍ ലൈഫ് മിഷന്‍ പിടിച്ചു വിടുമെന്ന് എംഎം ഹസന്‍; ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികള്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു. സംസ്ഥാന സർക്കാരിന്റെ സിൽവാർലൈൻ പദ്ധതി യു ഡി എഫ് വന്നാൽ ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതികരിച്ചുകൊണ്ട് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ഫേസ്ബുക്കിലൂടെ രംഗത്തെത്തി. 'ജനം ഇതെല്ലാം കേൾക്കുന്നുണ്ട്. ഈ നാട് ഇതെല്ലാം കാണുന്നുമുണ്ട്'-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

എഎ റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

"യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിരിച്ചു വിടും".

അല്പം മുൻപ് യു ഡി എഫ് കൺവീനവർ ശ്രീ എം എം ഹസൻ നടത്തിയ പ്രഖ്യാപനമാണ്. ലൈഫ് പദ്ധതി പ്രകാരം രണ്ടര ലക്ഷം പേർക്ക് സ്വന്തമായി വീട് വച്ചു നൽകി. വീടില്ലാത്ത, ഭൂമിയില്ലാത്ത മുഴുവൻപേർക്കും വീട് വച്ചു നൽകുന്ന കേരളത്തിന്റെ സ്വന്തം പദ്ധതി ഉപേക്ഷിക്കുമത്രേ!!.

 aarahim

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് മറ്റൊരു പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാരിന്റെ സിൽവാർലൈൻ പദ്ധതി യു ഡി എഫ് വന്നാൽ ഉപേക്ഷിക്കുമെന്ന്.

തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് വരെ വെറും നാലര മണിക്കൂർ കൊണ്ട് എത്തിച്ചേരൻ കഴിയുന്ന കേരളത്തിന്റെ സ്വന്തം റെയിൽ പദ്ധതിയാണ് പൊളിച്ചടുക്കും എന്ന് അദ്ദേഹം പറയുന്നത്.
ജനം ഇതെല്ലാം കേൾക്കുന്നുണ്ട്.
ഈ നാട് ഇതെല്ലാം കാണുന്നുമുണ്ട്.

Recommended Video

cmsvideo
ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ | Oneindia Malayalam

English summary
AA Rahim criticizes UDF convener MA Hasan on Life Mission project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X