കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടി തുടങ്ങിയപ്പോള്‍ നേതാക്കളെല്ലാം അപ്രത്യക്ഷരായി; തല്ലു കൊണ്ടോടിയതു പ്രവര്‍ത്തകര്‍ മാത്രം

Google Oneindia Malayalam News

Recommended Video

cmsvideo
അടി തുടങ്ങിയപ്പോള്‍ ബിജെപി നേതാക്കൾ മുങ്ങി | Oneindia Malayalam

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ഇന്നലെയായിരുന്നു ആദ്യമായി നടതുറന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ പ്രതിഷേധക്കാര്‍ മുന്നിട്ടിറങ്ങിയതോടെ ഇന്നലെ നിലയ്ക്കലും പമ്പയിലും വന്‍ അക്രമസംഭവങ്ങളാണ് ഉണ്ടായത്.

<strong>ശബരിമലയില്‍ കനത്ത സുരക്ഷ; നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി</strong>ശബരിമലയില്‍ കനത്ത സുരക്ഷ; നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി

ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതിഷേധക്കാര്‍ തന്നെ വാഹനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങിയതാണ് പലയിടത്തും അക്രമങ്ങള്‍ക്ക് ഇടയാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും പലയിടത്തും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. ഇന്നലത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് എഎ റഹിം.

വഴിയില്‍ തടയലും അസഭ്യവര്‍ഷവും

വഴിയില്‍ തടയലും അസഭ്യവര്‍ഷവും

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ നിരവധി സ്ത്രീകളായിരുന്നു ഇന്നലെ നിലയ്ക്കല്‍ എത്തിയത്. ഇവരെയെല്ലാം പ്രതിഷേധക്കാര്‍ വഴിയില്‍ തടയുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

നിലയ്ക്കലില്‍

നിലയ്ക്കലില്‍

സാധാരണ ഗതിയില്‍ പമ്പവരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ എത്താറുണ്ടെങ്കിലും ഇന്നലെ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുകയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവരെ പ്രതിഷേധക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി.

വാഹനങ്ങല്‍ തകര്‍ത്തു

വാഹനങ്ങല്‍ തകര്‍ത്തു

റിപ്പോര്‍ട്ടര്‍, എഷ്യാനെറ്റ്, മനോരമ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങല്‍ അക്രമികള്‍ തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പാര്‍ട്ടറേയും ക്യാമറാമാനേയും തിരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സ്ഥിയാണ് ഉണ്ടായത്.

ലാത്തിചാര്‍ജ്

ലാത്തിചാര്‍ജ്

ആദ്യഘട്ടത്തില്‍ സംയമനം പാലിച്ച പോലിസ് പിന്നീട് കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. നിലയ്ക്കലും പന്തളത്തും പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. ചിതറിയോടിയ പ്രവര്‍ത്തകര്‍ പിന്നീട് തിരിച്ച് വന്ന് പോലീസിന് നേരെ കല്ലേറ് നടത്താന്‍ തുടങ്ങിയോടെ പ്രദേശത്ത് മണിക്കൂറുകളോടെ സംഘരാഷവസ്ഥ നിലകൊണ്ടു.

വിമര്‍ശനം

വിമര്‍ശനം

പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ മടങ്ങിയതിന് ശേഷമായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവായ എഎ റഹീം..

ഒരു ബിജെപി നേതാവിന് പോലും

ഒരു ബിജെപി നേതാവിന് പോലും

പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ബിജെപി നേതാവിന് പോലും തല്ലുകൊണ്ട് ഓടേണ്ടി വന്നിട്ടില്ല, പരിക്കും ഏറ്റിട്ടില്ല, തല്ലുകൊണ്ട് ഓടിയത് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് എ എ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ഒരു ബിജെപി നേതാവിന് പോലും ഇന്ന് പരിക്കേറ്റിട്ടില്ല.തല്ലു കൊണ്ടോടിയതു പ്രവര്‍ത്തകര്‍ മാത്രം. പോലീസ് നടപടി തുടങ്ങുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പ് പമ്പയിലും നിലയ്ക്കലും ഉണ്ടായിരുന്നു. കെ സുരേന്ദ്രന്‍,എംടി രമേശ്, ശോഭാ സുരേന്ദ്രന്‍,കെപി ശശികല.

അടി തുടങ്ങിയപ്പോള്‍

അടി തുടങ്ങിയപ്പോള്‍

അടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അപ്രത്യക്ഷരായി.അക്രമി സംഘത്തെ പോലീസ് പായിച്ചു കഴിഞ്ഞപ്പോള്‍ എവിടെ നിന്നെന്നില്ലാതെ സുരേന്ദ്രന്‍ ചാനെല്‍ മൈക്കിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റ്

എ എ റഹീം

ഹര്‍ത്താല്‍

ഹര്‍ത്താല്‍

അതേസമയം സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. ഹാര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നിരവധി ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി.

 ബിജെപി പിന്തുണ

ബിജെപി പിന്തുണ

കോഴിക്കോട് ജില്ലയില്‍ മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും ബൈക്കിലെത്തിയവരാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് നടത്തിയത്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
aa rahim facebook post against bjp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X