കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വില കൊടുത്തു വാങ്ങാവുന്ന ഒരു ഉൽപ്പന്നം മാത്രമായി കോൺഗ്രസ്സ്',വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാണ് സിന്ധ്യയുടെ ആവശ്യം. തന്‍റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലേങ്കില്‍ രാജിവെച്ച് പുറത്തുപോകുമെന്ന് വെല്ലുവിളിയും സിന്ധ്യ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷനായി മുഖ്യമന്ത്രി കമല്‍നാഥ് തുടരുന്നതാണ് സിന്ധ്യയെ ചൊടിപ്പിച്ചത്. സിന്ധ്യ പാര്‍ട്ടി വിടാനൊരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. വിലകൊടുത്തു വാങ്ങാവുന്ന ഉത്പന്നമായി കോണ്‍ഗ്രസ് മാറിയെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

aarahimscindi

'ഒരു കോൺഗ്രസ്സ് ദേശീയ നേതാവ് കൂടി പാർട്ടി വിടുമെന്ന് വാർത്തകൾ വരുന്നു. ഇക്കുറി ജ്യോതിരാധിത്യ സിന്ധ്യയാണ് സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് വാർത്തകൾ കേൾക്കുന്നത്.

ആരാണ് ജ്യോതിരാധിത്യ സിന്ധ്യ?
എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ഒരാൾ !!.
വില കൊടുത്തു വാങ്ങാവുന്ന ഒരു ഉൽപ്പന്നം മാത്രമായി കോൺഗ്രസ്സ് മാറി.

സ. ഓമനക്കുട്ടന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
ഇടതും വലതും ഒരുപോലെയല്ല, സിന്ധ്യയെന്ന കോൺഗ്രസ്സിന്റെ ദേശീയ നേതാവിൽ നിന്നും ഒരു സാധാരണ ചേർത്തലക്കാരനിലേക്കുള്ള ദൂരമാണ് ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യസ്തത.#വിലയ്ക്ക്_വാങ്ങാം_കോൺഗ്രസ്സിനെ'

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണംകമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം

പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!

English summary
AA Rahim facebook post against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X