• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്

  • By

ആലപ്പുഴ ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തനകനടക്കം മൂന്ന് പേര്‍ വെട്ടേറ്റ സംഭവത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാന്‍ തിരുമാനിച്ച ആര്‍എസ്െസ് ക്രൂരത മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്തില്ലെന്ന് റഹീം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

മന്ത്രി ശങ്കറിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; വിമതര്‍ക്ക് മൂക്ക്കയറിടാന്‍ കോണ്‍ഗ്രസ് തന്ത്രം

കമ്മ്യൂണിസ്റ്റുകാരായിരുന്നു പ്രതിസ്ഥാനത്ത് എങ്കില്‍ മെഡിക്കല്‍ കോളേജ് പരിസരം മാധ്യമങ്ങളാല്‍ നിറഞ്ഞേനെയെന്നും റഹീം കുറ്റപ്പെടുത്തി. റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ആര്‍എസ്എസ് ആക്രമണം

ആര്‍എസ്എസ് ആക്രമണം

നാളെ സുനീറിന്റെ വിവാഹമായിരുന്നു.

'വിവാഹത്തലേന്ന്'സുനീറിനെ ഞാൻ കണ്ടത് ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിനകത്ത് വച്ചായിരുന്നു. കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തു വന്നിരുന്നു,കരളിനും മുറിവേറ്റിട്ടുണ്ട്, അപകടനില തരണം ചെയ്ത് തുടങ്ങുന്നതേയുള്ളൂ...ഡോക്ടർമാർ പറഞ്ഞു.നാലു നാൾ മുൻപ് വധുവിനുള്ള വിവാഹവസ്ത്രം വധുവിന്റെ വീട്ടിലെത്തിച്ചു മടങ്ങി വരുന്ന വഴിയിൽ വച്ചായിരുന്നു ആർഎസ്എസ് ആക്രമണം. മാരകമായ പരിക്ക്.ആത്മബലവും നല്ല ചികിത്സയും കൊണ്ടാണ് സഖാവ് ഇന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്.

 ആർഎസ്എസ് ക്രൂരത

ആർഎസ്എസ് ക്രൂരത

സുനീറിനു മുൻപ് അതുവഴി വന്ന ഷബീർഖാനെയും അവർ വെട്ടിപ്പരിക്കേൽപിച്ചു. സുനീർ ആയിരിക്കുമെന്ന് കരുതിയാണ് ഷബീറിനെ ആക്രമിച്ചത്. ഷബീറിനെയും സന്ദർശിച്ചു.കല്യാണ പന്തലിലേക്ക് പോകേണ്ട

ചെറുപ്പക്കാരനെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത,അതുവഴി വന്ന ഒന്നുമറിയാത്ത മറ്റൊരാൾ കൂടി ആക്രമിക്കപ്പെട്ട സംഭവം.'കണ്ണുനനയിക്കുന്ന വാർത്ത'യായി,അർഹിക്കുന്ന പ്രാധാന്യത്തോടെ

ഒരു പത്രവും എഴുതിയില്ല. ഒരു ചാനലും ഒരു മിനുറ്റിൽ കൂടിയ വാർത്തയായി ഈ കൊടും ക്രൂരത റിപ്പോർട്ട് ചെയ്തില്ല.

 കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍

കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍

പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിൽ....മെഡിക്കൽ കോളേജ് പരിസരം മാധ്യമങ്ങളാൽ നിറഞ്ഞേനെ,

രാത്രിചർച്ചകളിൽ അവതാരകരുടെ നീതിബോധം ആളിക്കത്തിയേനെ...ശ്രീ സി ആർ നീലകണ്ഠനും,

എൻപി ചേക്കുട്ടിയും, അഡ്വ ജയശങ്കറും ഉൾപ്പെടെയുള്ളവരുടെ ആത്മരോഷത്തിന്റെ ചൂടിൽ തണുത്തുറഞ്ഞ സ്റ്റുഡിയോ റൂമുകൾ സൂര്യാതപമേറ്റ് പിടഞ്ഞേനെ.കരഞ്ഞു തളർന്ന വധുവിന്റെ മുഖവുമായി മനോരമയും മാതൃഭൂമിയും പുറത്തിറങ്ങിയേനെ.... നാളെ, (വിവാഹം നിശ്ചയിച്ചിരുന്ന ദിവസം) കല്യാണ മണ്ഡപത്തിൽ നിന്നും ദൃശ്യ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തേനെ.

 വിചാരണ ചെയ്യപ്പെടാത്തത്

വിചാരണ ചെയ്യപ്പെടാത്തത്

ഇത്രയും ക്രൂരമായ അക്രമത്തിലേക്ക് നയിക്കാവുന്ന ഒരു സംഭവവും ആലപ്പുഴയിൽ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം നടന്ന ചെറിയ കശപിശ മാത്രമായിരുന്നു കാരണം. പക്ഷേ ആർഎസ്എസ്,ഡിവൈഎഫ്ഐ പ്രവർത്തകന്റെ ജീവനെടുക്കാനാണ് തീരുമാനിച്ചത്.എന്തു കൊണ്ട് ഈ ആർഎസ്എസ് ഭീകരത വേണ്ടത്ര പ്രാധാന്യത്തോടെ വിചാരണ ചെയ്യപ്പെട്ടില്ല?? ഉത്തരം ലളിതമാണ്,ഇവിടെ,ഇരയുടെ സ്ഥാനത്തായിരുന്നു ഇടതുപക്ഷക്കാർ.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു രണ്ടു ഡിവൈഎഫ്ഐ പ്രവത്തകരെ കോൺഗ്രസ്സ് ക്രിമിനലുകൾ ആക്രമിച്ചു.ഇരുവരെയും ഞാൻ സന്ദർശിച്ചതാണ്.ഗുരുതരമായ പരിക്കായിരുന്നു ഇരുവർക്കും.അവിടെയും ഏകപക്ഷീയമായ അക്രമം. കാര്യമായ മാധ്യമ വിചാരണകൾ ഉണ്ടായില്ല.

 മാര്‍ക്കിസ്റ്റ് വിരുദ്ധത

മാര്‍ക്കിസ്റ്റ് വിരുദ്ധത

നിങ്ങളുടെ സമാധാന സുവിശേഷങ്ങൾക്ക് പ്രേരണ മാർക്സിസ്റ്റ് വിരുദ്ധത മാത്രമാണ്.അക്രമത്തെയല്ല,ഇടതുപക്ഷത്തെയാണ് നിങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.

അതുകൊണ്ടാണ് നിങ്ങളുടെ വിചാരണകൾ സെലക്ടീവ് ആകുന്നതും..ചിത്രം:ചിത്രത്തിൽ കാണുന്നത് ഷബീർ ഖാൻ സുനീർ തീവ്ര പരിചരണ വിഭാഗത്തിലാണ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ

English summary
AA Rahim Facebook post against RSS attack in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more