റേഷൻ മുതൽ റെയിൽവേ വരെ; ഇപ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പിലും: കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് റഹീം
ഡല്‍ഹി: കാലാവസ്ഥാ മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണെന്ന് ഡി വൈ എഫ് ഐ നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്ല് നൽകാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
റേഷനും റെയിൽവെയും എന്നപോലെ കാലാവസ്ഥാ കാര്യത്തിലും മോദി സർക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണ്.രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പലജില്ലകളിലും ദുരിതം ഉണ്ടാക്കി.കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി നമ്മെ രൂക്ഷമായി വേട്ടയാടുകയാണ്.മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്.

2017ലെ ഓഖി ചുഴലിക്കാറ്റിൽ 91 പേർ മരിക്കുകയും 150 കുടുംബങ്ങളുടെ വീടുകൾ തകരുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ലെവൽ 3 ദുരന്തമായി പ്രഖ്യാപിച്ച 2018 ലെ വെള്ളപ്പൊക്കത്തിൽ 450-ലധികം ആളുകൾ മരിക്കുകയും 44000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. അതുപോലെ, 2019 ലെ വെള്ളപ്പൊക്കത്തിൽ 121 ൽ അധികം ആളുകൾ മരിച്ചു. ഇന്നലെ (16 10 2023)തിരുവനന്തപുരം നഗരത്തിൽ മാത്രം 25.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്ല് നൽകാതിരുന്നത്? സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സംസ്ഥാനത്തു അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുന്നു.
കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്. തിരുവനന്തപുരത്തെ റഡാർ ഐഎസ്ആർഒയുടെ കീഴിൽ VSSCയിൽ ആയതിനാൽ എല്ലാ സമയത്തും കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.
ഇനി നമ്മൾ മനസ്സിലാക്കേണ്ടത്,വടക്കൻ കേരളത്തിൽ ഒരിടത്തും കാലാവസ്ഥാ പ്രവചനത്തിനായി ഒരു റഡാർ പോലുമില്ല എന്ന കാര്യമാണ്. 2013 മുതൽ ആധുനിക ഡോപ്ലർ റഡാറുകൾ വേണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. വടക്കും തെക്കും മധ്യ മേഖലകളിലും ആധുനിക ഡോപ്ലർ റഡാറുകൾ അനുവദിക്കണമെന്നും രാജ്യസഭയിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.അപകട സാധ്യത കൂടിയ പാരിസ്ഥിതിക ദുർബല പ്രദേശമായ ഇടുക്കി മേഖലയ്ക്ക് ഒരു എക്സ്-ബാൻഡ് മിനി ഡോപ്ലർ റഡാർ അനുവദിക്കണമെന്നും ഇതോടൊപ്പം സഭയിൽ ആവശ്യപ്പെട്ടു.
കേരളം ഇക്കര്യങ്ങൾ തുടർച്ചയായി കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിക്കുമ്പോഴും കേന്ദ്ര സർക്കാർ കാട്ടുന്ന ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ കേരളം കൈകോർക്കണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications