കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്

Google Oneindia Malayalam News

കൊച്ചി: സ്ഥലമിടപാട് സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പിടി തോമസ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് സിപിഎം ഉന്നയിക്കുന്ന ആക്ഷേപം. താന്‍ ഓടിയിട്ടില്ലെന്ന് പിടി തോമസും പറയുന്നു. ഒരു കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനാണ് താന്‍ ഇടപെട്ടത് എന്നാണ് തോമസിന്റെ വാദം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചു പോകണം, പിടി തോമസിനെതിരെ റഹീംകള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചു പോകണം, പിടി തോമസിനെതിരെ റഹീം

ഓടി രക്ഷപ്പെട്ടിട്ടില്ലെന്ന് പിടി തോമസ്;കള്ളപ്പണം പിടികൂടിയ സംഭവത്തിൽ എംഎൽഎയുടെ പങ്ക് അന്വേഷിക്കുംഓടി രക്ഷപ്പെട്ടിട്ടില്ലെന്ന് പിടി തോമസ്;കള്ളപ്പണം പിടികൂടിയ സംഭവത്തിൽ എംഎൽഎയുടെ പങ്ക് അന്വേഷിക്കും

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ സംബന്ധിച്ച് പിടി തോമസ് പലപ്പോഴായി പറഞ്ഞത് പല കാര്യങ്ങളായിരുന്നു. അത് ചാനല്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ലൈവ് ആയി തെളിയിക്കുകയും ചെയ്തു. കാണാം...

ഓടിയോ ഇല്ലയോ...

ഓടിയോ ഇല്ലയോ...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പിടി തോമസ് ഓടിയോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. റഹീം പോലും അക്കാര്യത്തില്‍ ഒരു കടുത്ത നിലപാട് എടുക്കുന്നില്ല. ഓടിയോ ഓടിയില്ലയോ എന്നത് ഒരു തര്‍ക്കമായി നിലനില്‍ക്കട്ടേ എന്നാണ് റഹീം തന്നെ മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റില്‍ പറഞ്ഞത്.

ന്യൂസ് 18 നോട് പറഞ്ഞത്

ന്യൂസ് 18 നോട് പറഞ്ഞത്

ആദായനികുതി ഉദ്യോഗസ്ഥര്‍ അവിടെ വന്നപ്പോള്‍ താന്‍ അവിടെയില്ല എന്നാണ് പിടി തോമസ് ആദ്യം പ്രതികരിച്ച ന്യൂസ് 18 ചാനലിലോട് പറഞ്ഞത്. പണം കൊടുക്കുമ്പോഴും പണം കൊണ്ടുവരുമ്പോഴും താന്‍ അവിടെ ഇല്ലെന്ന് പറഞ്ഞു. ഇക്കാര്യമാണ് റഹീം ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ഓഫീസില്‍ എത്തിയപ്പോള്‍ മാത്രം

ഓഫീസില്‍ എത്തിയപ്പോള്‍ മാത്രം

സംഭവ സ്ഥലത്ത് നിന്ന് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ അവിടെ വന്നതും പോയതും എല്ലാം താന്‍ അറിഞ്ഞത് എന്ന് കൂടി അദ്ദേഹം ന്യൂസ് 18 ചാനലിനോട് പറഞ്ഞതായും എഎ റഹീം ഉദ്ധരിച്ചു.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിയപ്പോള്‍...

റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തിയപ്പോള്‍...

അതിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന പരിപാടിയില്‍ നികേഷ് കുമാറിനോട് പിടി തോമസ് പറഞ്ഞത് മറ്റൊന്നായിരുന്നു. താന്‍ അവിടെ നിന്ന് ഉറങ്ങുമ്പോള്‍ തന്നെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടു, സംഭവം അറിഞ്ഞു, അവിടെ നിന്ന് പോയി എന്നാണ് നികേഷിനോട് പറഞ്ഞത്.

ട്വന്റിഫോറില്‍ എത്തിയപ്പോള്‍ മറ്റൊന്ന്

ട്വന്റിഫോറില്‍ എത്തിയപ്പോള്‍ മറ്റൊന്ന്

അതിന് ശേഷം ട്വന്റി ഫോര്‍ ന്യൂസിന്റെ, താന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ പിടി തോമസ് പറഞ്ഞത് മറ്റൊന്നാണെന്നും റഹീം ഉന്നയിച്ചു. എന്തുകൊണ്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇടപെട്ടില്ല എന്ന് അവതാരകനായ അരുണ്‍കുമാര്‍ ചോദിച്ചിരുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ അതില്‍ ഇടപെടാന്‍ പാടില്ല, അതുകൊണ്ട് അവിടെ നിന്ന് പോയി എന്നായിരുന്നു ആ ചോദ്യത്തിന് പിടി തോമസ് നല്‍കിയ മറുപടി.

ഏതാണ് ശരി?

ഏതാണ് ശരി?

മൂന്ന് ചാനലുകള്‍, മൂന്ന് വിവരണങ്ങള്‍. ഇതില്‍ ഏതാണ് ശരി എന്നായിരുന്നു എഎ റഹീം പിടി തോമസിനോട് ചോദിച്ചത്. ചാനലുകളില്‍ നടത്തിയ പ്രതികരണങ്ങളില്‍ പലതും ഒഴിവാക്കിയായിരുന്നു പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത് എന്നൊരു ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

റഹീമിനെ അധിക്ഷേപിച്ചു

റഹീമിനെ അധിക്ഷേപിച്ചു

മറുപടി പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ റഹീമിനെ അധിക്ഷേപിച്ചുകൊണ്ടാണ് പിടി തോമസ് തുടങ്ങിയത്. റഹീമിനെ പോലെ വിലകുറഞ്ഞ ഒരാളോടൊപ്പം ഇരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരുന്നു വിളിച്ചത് എന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ വരുമായിരുന്നില്ല എന്നാണ് പിടി തോമസ് പറഞ്ഞത്.

ന്യൂസ് 18 നോട് പറഞ്ഞിട്ടില്ല

ന്യൂസ് 18 നോട് പറഞ്ഞിട്ടില്ല

ന്യൂസ് 18 ചാനലിനോട് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു പിടി തോമസിന്റെ മറുപടി. പത്രസമ്മേളനത്തിന് മുമ്പ് ഒരു ചാനലിനോടും താന്‍ പ്രതികരിച്ചിട്ടില്ലെന്നും പിടി തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലും ട്വന്റിഫോറിലും പറഞ്ഞ കാര്യങ്ങള്‍ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിപൊട്ടിച്ച് റഹീം...

വെടിപൊട്ടിച്ച് റഹീം...

എന്നാല്‍ ഇതിന് റഹീം കൃത്യമായ മറുപടി തന്നെ നല്‍കി. ന്യൂസ് 18 ചാനലിനോട് പത്ര സമ്മേളനത്തിന് മുമ്പേ പിടി തോമസ് സംസാരിച്ചു എന്ന കാര്യം സമയം സഹിതം എഎ റഹീം വെളിപ്പെടുത്തി. തലേന്ന് രാത്രി ന്യൂസ് 18 റിപ്പോര്‍ട്ടറോട് തലേന്ന് രാത്രിയും സംസാരിച്ചുവെന്ന കാര്യവും റഹീം പറഞ്ഞു.

തെളിവ്

തെളിവ്

ഇതിനിടെ പിടി തോമസിന്റെ ഭാഗം ന്യായീകരിക്കാന്‍ അവതാരകന്‍ അയ്യപ്പദാസും ഒരു ശ്രമം നടത്തി. അപ്പോഴാണ് റഹീം, പിടി തോമസിന്റെ ടെലി ഇന്‍ ഇന്റര്‍വ്യൂവിന്റെ വീഡിയോ ഫോണില്‍ ഉയര്‍ത്തിക്കാണിച്ചത്. അത് പ്ലേ ചെയ്യണമെങ്കില്‍ അതും ആകാമെന്ന് റഹീം പറഞ്ഞു. ആ ഓഡിയോ റഹീം പ്ലേ ചെയ്യുകയും ചെയ്തു.

Recommended Video

cmsvideo
CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam
ഇങ്ങനെയൊരു മറുപടിയും

ഇങ്ങനെയൊരു മറുപടിയും

താന്‍ ചാനലിലേക്ക് കൊടുക്കാന്‍ വേണ്ടി പറഞ്ഞതല്ല അത് എന്നായി ടിപി തോമസിന്റെ മറുപടി. സ്വകാര്യ പറഞ്ഞത് ചാനലില്‍ കൊടുക്കുമെന്ന് താന്‍ കരുതിയില്ലെന്നായി അടുത്തത്.

മനോരമ ന്യൂസിലെ ചർച്ച കാണാൻ ക്ലിക്ക് ചെയ്യൂ

English summary
AA Rahim questions PT Thomas' different explanations to different media on live channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X