• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ പേരും പച്ചയും ചേർത്തു വച്ചാണ് മറുപടി; പ്രേമചന്ദ്രൻ മടിയില്ലാതെ വര്‍ഗീയത പറയുന്നെന്ന് എഎ റഹീം

തിരുവനന്തപുരം: എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം രംഗത്ത്. ചാനല്‍ ചര്‍ച്ചകളില്‍ പ്രേമചന്ദ്രന്‍ തനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നെന്നാണ് എ എ റഹീം ആരോപിക്കുന്നത്. ഒരിക്കല്‍ ഒരു ബിജെപി വക്താവില്‍ നിന്ന് സമാനമായ അനുഭവം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്...എന്നാലും എല്ലാ ബിജെപി വക്താക്കളും ഇങ്ങനെ പറയാറുമില്ല. പക്ഷെ ആരാധ്യനായ ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ ഒരല്പം പോലും മടിയില്ലാതെ വര്‍ഗീയത പറയുന്നു. അങ്ങനെ വന്നാല്‍ പ്രതികരിക്കാതിരിക്കാനാകില്ലെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

വര്‍ഗീയ പരാമര്‍ശം

വര്‍ഗീയ പരാമര്‍ശം

ആര്‍എസ്എസ് നേതാവില്‍ നിന്ന് വര്‍ഗീയ പരാമര്‍ശം പ്രതീക്ഷിക്കുന്നതാണ്. ആര്‍.എസ്.പി നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കാറില്ലായിരുന്നു. റഹിം എന്ന പേര് കേട്ടാല്‍ പച്ച നിക്കര്‍ ചേര്‍ത്തു പറയുന്ന വര്‍ഗീയതയാണ് മനോരമയിലെ ചര്‍ച്ചയില്‍ ശ്രീ എന്‍ കെ പ്രേമചന്ദ്രനില്‍ നിന്ന് ഉണ്ടായത്.

സമാനമായ അനുഭവം

സമാനമായ അനുഭവം

ഒരിക്കല്‍ ഒരു ബിജെപി വക്താവില്‍ നിന്ന് സമാനമായ അനുഭവം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്...എന്നാലും എല്ലാ ബിജെപി വക്താക്കളും ഇങ്ങനെ പറയാറുമില്ല. പക്ഷെ ആരാധ്യനായ ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ ഒരല്പം പോലും മടിയില്ലാതെ വര്‍ഗീയത പറയുന്നു. അങ്ങനെ വന്നാല്‍ പ്രതികരിക്കാതിരിക്കാനാകില്ല.

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കുന്നു

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കുന്നു

ചര്‍ച്ചയില്‍, ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം ഞാന്‍ ചൂണ്ടിക്കാട്ടി. ബിജെപി പ്രതിനിധിയേക്കാള്‍ സമര്‍ഥമായി ശ്രീ. പ്രേമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിക്കുന്നത് കേട്ടു. ഞാന്‍ അത് പറഞ്ഞു.

ആര്‍എസ്എസ് ആക്കുന്നു

ആര്‍എസ്എസ് ആക്കുന്നു

അതിനോട് പ്രതികരിച്ച അദ്ദേഹം, പറഞ്ഞത് 'എല്‍ഡിഎഫ് നെതിരെ പ്രതികരിക്കുന്നവരെയൊക്കെ നിങ്ങള്‍ ആര്‍എസ്എസ് ആക്കുന്നു, നിങ്ങള്‍ ഇട്ടാല്‍ ബര്‍മുട ഞങ്ങള്‍ ഇട്ടാല്‍ വള്ളി നിക്കര്‍ ' അക്ഷരാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിന്റെ നിലവാര തകര്‍ച്ച എന്നെ അത്ഭുതപ്പെടുത്തി.

അല്‍പേഷ് ത്രിവര്‍ണത്തിന്റെ നിലവാരം

അല്‍പേഷ് ത്രിവര്‍ണത്തിന്റെ നിലവാരം

ഞാന്‍ പറഞ്ഞ മറുപടി ഇങ്ങനെ: 'ആര്‍ എസ് പി യുടെ ദേശീയ നേതാവ്, അല്‍പേഷ് ത്രിവര്‍ണത്തിന്റെ നിലവാരത്തിലേയ്ക്ക് തരം താഴരുത്. നിങ്ങള്‍ വള്ളി നിക്കര്‍ ഇടുന്നോ, ബര്‍മുട ഇടുന്നോ എന്നല്ല കേരളത്തിന്റെ ആശങ്ക, നിങ്ങള്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസര്‍ ഇടുമോ എന്ന് മാത്രമാണ് ആശങ്ക.'

എന്റെ പേരും പച്ചയും

എന്റെ പേരും പച്ചയും

എസ് എം കൃഷ്ണ മുതല്‍ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപി ആയതിന്റെ രാഷ്ട്രീയമാണ് ഞാന്‍ പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ ഊഴത്തില്‍, അദ്ദേഹം എന്റെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചല്ല, മറിച്ച് റഹിം എന്ന എന്റെ പേരും പച്ചയും ചേര്‍ത്തു വച്ചാണ് മറുപടി പറയുന്നത്.

പച്ച നിക്കര്‍ ആണത്രേ

പച്ച നിക്കര്‍ ആണത്രേ

റഹിം എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ശ്രീ. പ്രേമചന്ദ്രന് മനസ്സില്‍ വരുന്നത് പച്ച നിക്കര്‍ ആണത്രേ. ഇടയ്ക്കിടയ്ക്ക് അറിയാതെ അത് പുറത്തു വരുന്നതാണ്. ശ്രീ. പ്രേമചന്ദ്രന്റെ കാര്യത്തില്‍ ഇതിപ്പോള്‍ സ്വഭാവികവുമാണ്.

cmsvideo
  CPIM against central government after swapna's voice leaked

  തദ്ദേശ തിരഞ്ഞെടുപ്പ്;മാസ്കിന് പിന്നാലെ സാനിറ്റൈസറും പ്രചരണ ആയുധമാക്കി സ്ഥാനാർത്ഥികൾ

  ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ഗിരിരാജ് സിംഗ്, ബീഹാറിലും ബിജെപി സമ്മര്‍ദം!!

  മധ്യപ്രദേശില്‍ സിന്ധ്യ ഗ്രൂപ്പ് പാലം വലിക്കും, തോറ്റ നേതാക്കള്‍ ഒത്തുകൂടുന്നു, ബിജെപി തോല്‍പ്പിച്ചു!

  മമത ബംഗാളില്‍ നിലം തൊടില്ല, ബിജെപി തൂത്തുവാരും, ടിഎംസിയെ കൈവിടുന്നത് രണ്ട് വോട്ടുബാങ്ക്

  English summary
  AA Rahim says NK Premachandran MP speaks communalism without hesitation in channel discussion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X