കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ജഗപൊക, സംഗതി എപ്പോഴും കളറായി നിൽക്കണം, എപ്പോഴും ഒരു ത്രില്ലർ മൂഡ്, മാധ്യമങ്ങൾക്കെതിരെ എഎ റഹീം!

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയതായി ആരോപണം ഉയര്‍ന്നിരുന്നു. മനോരമ ന്യൂസ് അടക്കമുളള ചാനലുകള്‍ ബ്രേക്ക് ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് പടര്‍ന്നത്. എന്നാല്‍ കൊവിഡ് പോസിറ്റീവാണെന്ന വിവരം തന്നെ സമയത്ത് തന്നെ അറിയിച്ചിരുന്നുവെന്നും വാഹനം എത്താനുളള കാലതാമസം മാത്രമാണ് ഉണ്ടായത് എന്നും രോഗി തന്നെ ചാനലില്‍ പറയുകയുണ്ടായി.

തുടര്‍ന്ന് മാധ്യമങ്ങള്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണ് എന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിന്‌റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സ്ഥിതിഗതികൾ പ്രവചനാതീതമാണ്

സ്ഥിതിഗതികൾ പ്രവചനാതീതമാണ്

'വളരെ പ്രധാനപ്പെട്ട സാഹചര്യമാണ്, നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, സ്ഥിതിഗതികൾ പ്രവചനാതീതമാണ്, അതീവഗുരുതരമായ സാഹചര്യമാണ്....' ഈ ടൈപ്പ് സംഗതികൾ തുടർച്ചയായി ചോദിച്ചും പറഞ്ഞും ഒന്നുമില്ലാത്ത കാര്യത്തെയും ഉദ്വേഗ ജനകമാക്കും.

സസ്പെൻസ് മൂഡ് വാർത്തകൾ

സസ്പെൻസ് മൂഡ് വാർത്തകൾ

കണ്ണെടുക്കാൻ തോന്നരുത്... എല്ലായിപ്പോഴും ബ്രേക്കിങ് ന്യൂസുകൾ ഒഴുകി നടക്കണം. എപ്പോഴും സസ്പെൻസ് മൂഡ് വാർത്തകൾ വേണം, ആകെ കുഴപ്പമാണ് എന്നുറപ്പിക്കുന്ന വാർത്തകൾ, ചെറുതാണ് വർത്തയെങ്കിലും, വിഷമിക്കണ്ട... സ്‌ക്രീനിൽ വലുതായിക്കോളും. ഒരു ടെലി റിപ്പോർട്ടിങ്, ബ്രെക്കിങ്, അവതാരകന്റെ അതിശയോക്തി കലർന്ന ചോദ്യം ഒക്കെയായി ഒരു ജഗപൊക. സംഗതി എപ്പോഴും കളറായി നിൽക്കണം.

പിന്നെ അതിനല്ലേ നേരമുള്ളൂ

പിന്നെ അതിനല്ലേ നേരമുള്ളൂ

എപ്പോഴും ഒരു ത്രില്ല്ർ മൂഡ് നിലനിർത്തണം... വാർത്തയിലെ ശരി, വാർത്തയിലെ ഫോളോ അപ്പ് ഇതിലൊന്നും വലിയ കാര്യമൊന്നും ഇല്ല. ഇങ്ങനെയൊക്കെ ആകുമ്പോൾ തെറ്റിയൊന്നെക്കെ വരാം. ഇന്നത്തെ കാലത്ത് അതിലൊന്നും വലിയ കാര്യമൊന്നുമില്ല. ' ഓഹ്‌... തെറ്റ് തിരുത്തി മാപ്പ് പറയാൻ പോയാൽ പിന്നെ അതിനല്ലേ നേരമുള്ളൂ'...

ഈ രീതി മാറിയേ മതിയാകൂ

ഈ രീതി മാറിയേ മതിയാകൂ

മലയാള ദൃശ്യ മാധ്യമങ്ങളുടെ ഈ രീതി മാറിയേ മതിയാകൂ. ജനങ്ങൾക്ക് ഓരോ വിവരവും യാഥാർഥ്യമായി തന്നെ അറിയണം. അത് പൗരന്റെ അവകാശമാണ്. നിങ്ങളുടെ സ്ഥാപനങ്ങൾ നിലനിൽക്കണം എങ്കിലും സ്ഥിരം രീതികൾ മാറ്റിയേ പറ്റൂ... കാലം വേഗതയിൽ മാറുകയാണ്.(ബ്രേക്കിംഗ് ന്യൂസുകളേക്കാൾ വേഗത്തിൽ)

ഓർമ്മ വേണം

ഓർമ്മ വേണം

നിലവാരം ഇല്ലാത്ത മാധ്യമ രീതികൾ കൈവിട്ട് സ്വതന്ത്രമായ നവമാധ്യമ സങ്കേതങ്ങളിലേയ്ക്ക് ലോകം മാറുന്നു. അതുകൊണ്ട് ഓർമ്മ വേണം... നല്ല വാർത്തകളും, പക്വമായ സമീപനവും, വാർത്തകളുടെ ശരി ഉറപ്പിച്ചും മാത്രം മുന്നോട്ടു പോവുകയാണ് നിങ്ങൾക്കും നല്ലത്... ഇല്ലെങ്കിൽ, ആളുകൾ ഈ പ്രഹസനങ്ങളോട് ബൈ പറഞ്ഞ് വേറെ വഴിക്ക് പോകും...

English summary
AA Rahim slams media in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X