കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശൈലി കൊള്ളാം, ഇനി കേമത്തം പറയരുത്..'അടിയുടെ' ചൂട് മറന്നിട്ടുണ്ടാകിലല്ലോ'; വിഡി സതീശനെതിരെ എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം; കൊടകര കേസിൽ സർക്കാരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റ വിമർശനത്തിനെതിരെ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.കേസിൽ ബിജെപി നേതാക്കളുടെ പേര് പറയാൻ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും ബിജെപി അധ്യക്ഷൻ എന്നു പോലും മുഖ്യമന്ത്രി മറുപടി പ്രസം​ഗത്തിൽ പറഞ്ഞില്ലെന്നുമായിരുന്നു സതീശൻ ഇന്ന് നിയമസഭയിൽ പറ‍ഞ്ഞത്. എന്നാൽ കുഴൽപണകേസിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയത് സർക്കാരിന്റെ കർശന നിയമനടപടികളാണെന്ന് റഹീം പറഞ്ഞു.

കുഴൽപ്പണ വാർത്ത പുറത്തു വന്നതുമുതൽ നാളിതുവരെ വലിയ ഒച്ചപ്പാടൊന്നും യുഡിഎഫ് ക്യാമ്പിൽ കണ്ടില്ല.ഇപ്പോൾ പ്രതിപക്ഷത്തിന് പോലും നാക്കനക്കേണ്ടി വന്നിരിക്കുകയാണ്. പക്ഷേ അത് ബിജെപിക്കെതിരെയല്ല സർക്കാരിനെതിരായാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ റഹീം പറഞ്ഞു. പോസ്റ്റ് വായിക്കാം

 vddd-1623064028.jpg -Properties

"എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്നവരാകില്ല പ്രതിപക്ഷം.ശൈലി മാറ്റും.ക്രിയാത്മകമാകും"...അധിക ദിവസമായില്ല.പ്രതിപക്ഷ നേതാവ് നൽകിയ വാഗ്ദാനം നമ്മളാരും മറന്നിട്ടില്ല.എന്നാൽ ഇന്ന് സഭയിൽ അദ്ദേഹം സ്വീകരിച്ച ശൈലി ഏതാണ് ??
കൊടകരയിൽ തെരഞ്ഞെടുപ്പിനായി ബിജെപി കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം കവർച്ച ചെയ്യുന്നു.കുഴൽപ്പണ ഏജന്റും ആർഎസ്എസ് നേതാവുമായ ധർമരാജന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വഷിക്കുന്നു.കവർച്ച മാത്രമേ അന്വഷിക്കാവൂ എന്നാണ് ബിജെപി ആവശ്യം.സർക്കാരോ,പ്രത്യേക അന്വഷണ സംഘമുണ്ടാക്കി,ബിജെപി സംസ്ഥാന അധ്യക്ഷനിലേയ്ക്കും സംഘടനാ സെക്രട്ടറിയായ ആർഎസ്എസ് പ്രമുഖനിലേക്കും വരെ അന്വഷണം എത്തിനിൽക്കുന്നു.

കുഴൽപ്പണ വാർത്ത പുറത്തു വന്നതുമുതൽ നാളിതുവരെ വലിയ ഒച്ചപ്പാടൊന്നും യുഡിഎഫ് ക്യാമ്പിൽ കണ്ടില്ല.മാധ്യമങ്ങളും ആദ്യം വലിയ സംഭവമാക്കി ഈ കള്ളപ്പണ ഇടപാട് കൈകാര്യം ചെയ്തില്ല.എന്നാൽ പോലീസ് ഫലപ്രദമായി തന്നെ നീങ്ങി.ഇപ്പോൾ വാർത്ത എല്ലാവരും എടുക്കേണ്ടി വന്നു.പ്രതിപക്ഷത്തിനുപോലും നാക്കനക്കേണ്ടി വന്നു.നാവെടുത്താലോ,അത് ബിജെപിക്കെതിരെയല്ല,സർക്കാരിനെതിരെയാകും.അതൊരു ശീലമാണ്.പഴയ ശീലം തന്നെ തുടർന്നോളൂ,പക്ഷേ ഞാൻ മഹാനാണെന്നും,പഴയ ദുഃശീലങ്ങളൊക്കെ മാറ്റി എല്ലാം വെടിപ്പാക്കിയെന്നും ഇനി കേമത്തം പറയരുത്.

Recommended Video

cmsvideo
Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കുഴൽപ്പണം കടത്തിയ ബിജെപി പ്രതിരോധത്തിലാണ്.പ്രതിരോധത്തിലാക്കിയത് സർക്കാരിന്റെ കർശന നിയമനടപടികളാണ്.തൊണ്ടിസഹിതം പിടിയിലായി നിൽക്കുന്ന സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമായിരുന്നു ഇന്ന് ശ്രീ സതീശൻ സഭയിൽ നടത്തിയത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല.അതിനൊക്കെ ജനങ്ങൾ നൽകിയ 'അടിയുടെ' ചൂട് നിങ്ങളും മറന്നിട്ടുണ്ടാകില്ല.കോൺഗ്രസ്സിന്റെ 'മിത്രങ്ങൾ' ഇന്ന് ഊരാക്കുടുക്കിലാണ്.അവരെ സഹായിക്കാനുള്ള നിങ്ങളുടെ ബാധ്യത നാട്ടുകാർക്ക് മനസ്സിലാകും.

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
AA Rahim slams Opposition leader VD satheesan for his comment against govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X