കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓട് പൊളിച്ചല്ല,ജനം വോട്ട് ചെയ്താണ് ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭയിൽ എത്തിയത്';എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ ദിവസം നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് നടന്ന ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണിന് ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ ഭീഷണി സന്ദേശം അയച്ചത് വിവാദമായിരുന്നു. പരിപാടിയ്ക്കിടെയായിരുന്നു വിനുവിന് ഭീഷണി സന്ദേശം എത്തിയത്.തുടർന്ന് ചർച്ചയ്ക്കിടയിൽ തന്നെ വിനു അത് ഉറക്കെ വായിക്കുകയും ചെയ്തു. 'ഇയാള്‍ക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' എന്നായിരുന്നു സന്ദേശം.

എന്നാൽ താൻ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നായിരുന്നു വിനുമവിന്റെ മറുപടി.സംഭവത്തിൽ ഡിജിപിക്കടക്കം പരാതി നല്‍കുമെന്നും വിനു വി ജോണ്‍ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വിനുവിനേയും ഏഷ്യാനെറ്റിനേയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. ഇന്നലത്തെ ഏഷ്യാനെറ്റ് "ന്യൂസ് അവർ ഷോ" വിവിധ കാരണങ്ങളാൽ,നീതീകരിക്കാനാകാത്ത
മാധ്യമ ശൈലിയായിരുന്നുവെന്ന് റഹീം പറഞ്ഞു.തികച്ചും ഏകപക്ഷീയമായ പാനൽ,തരംതാണ ഭാഷാപ്രയോഗങ്ങൾ....ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണെന്നും റഹീം പറഞ്ഞു.

 rahim-1632493108.jp

ചില മാധ്യമ കോടതികൾ ഗോത്രകാലത്തെ അനുസ്മരിപ്പിക്കുന്നു. അവിടെ നീതിയും ധർമവും ഇല്ല.നല്ലഭാഷയും മാന്യമായ വിമർശനവും ജനാധിപത്യ പരമായ സംവാദങ്ങളും തീരെ നഷ്ടപ്പെട്ടിരിക്കുന്നു.മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധപതിയേണ്ട ഒരുപാട് ജീവൽപ്രധാനമായ പ്രശ്നങ്ങളുണ്ട്.എന്നാൽ അതൊന്നും ഇവരുടെ വാർത്താ പരിഗണനയിൽ വരാറില്ല.മലയാള ദൃശ്യ മാധ്യമങ്ങൾ തമ്മിൽ ഇന്ന് കടുത്ത മത്സരവുമാണ്.ഒന്നാമതെത്താൻ എന്ത് നെറികേടും കാണിച്ചു കൂട്ടും.ഇതിനു പുറമെയാണ് അതിരുകടന്ന ഇടത് വിരോധവും.

'നിയമസഭയിലെ തെമ്മാടികൾ'എന്നായിരുന്നു ഇന്നലത്തെ ഏഷ്യാനെറ്റ് രാത്രിചർച്ചയിലെ തലക്കെട്ട് തന്നെ.വിയോചിക്കാൻ,വിമർശിക്കാൻനല്ലവാക്കുകൾക്ക് ഇവർക്ക് ഇത്രയും ക്ഷാമമുണ്ടോ??സഭയിൽ എത്തുന്നത്, ജനങ്ങൾ വിജയിപ്പിച്ചിട്ടാണ്.പതിറ്റാണ്ടുകൾ നീണ്ട പൊതു പ്രവർത്തനം നടത്തുന്നവർ കടന്നു വന്ന ത്യാഗ നിർഭരമായ വഴികളുണ്ട്.അതൊക്കെ റദ്ദാക്കാൻ ഒരു അവതാരകൻ വിചാരിച്ചാൽ കഴിയില്ല.ഒരാൾ ഒരാളെ 'വഷളൻ' എന്ന് വിളിക്കുമ്പോൾ വഷളാവുന്നത് വിളിക്കുന്നവർ തന്നെയാണ്.

16 കാരിയുടെ കൂൾ മമ്മി.. പൂർണിമ ഇതെന്ത് ഭാവിച്ചാണ്.. കിടിലൻ ലുക്കിൽ അമ്മയും മകളും..വൈറലായി ചിത്രങ്ങൾ

ഓട് പൊളിച്ചല്ല, ജനം വോട്ട് ചെയ്താണ് സഖാവ് ശിവൻകുട്ടി അടക്കമുള്ളവർ നിയമസഭയിൽ എത്തിയത്.ഒരിക്കൽ,സ്പീക്കർശ്രീരാമകൃഷ്‌ണനെതിരെ ദ്വയാർത്ഥ സ്വരത്തിൽ ഈ അവതാരകൻ സംസാരിക്കുന്നത് കേട്ടു.കെ ടി ജലീലിനെ അല്പനെന്നു അധിക്ഷേപിക്കുന്നതും കേൾക്കാനിടയായി.വീണ ജോർജിനെ വൈരാഗ്യത്തോടെ നിരവധി തവണ വേട്ടയാടുന്നതും കണ്ടു.ഇവരൊക്കെ വിമർശനങ്ങൾക്ക് അതീതരാണ് എന്നല്ല.മാന്യമായ ഭാഷ പ്രയോഗിക്കണം.അറിഞ്ഞോ അറിയാതെയോ ഏഷ്യാനെറ്റിന് മുന്നിൽ പെട്ടുപോയ പ്രേക്ഷകരോട് മാന്യത കാട്ടണം.

ഇന്നലത്തെ ഏഷ്യാനെറ്റ് "ന്യൂസ് അവർ ഷോ"വിവിധ കാരണങ്ങളാൽ,നീതീകരിക്കാനാകാത്ത
മാധ്യമ ശൈലിയായിരുന്നു.തികച്ചും ഏകപക്ഷീയമായ പാനൽ,തരംതാണ ഭാഷാപ്രയോഗങ്ങൾ....ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണ്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
AA rahim slams vinu v john for the news hour discussion on assembly rucks case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X