കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിളി പോയ മനോരമ', 'നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ്'! ട്രോളി എഎ റഹീം!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗം: ''ലൈക്കും ഷെയറും '' തേടി ഡിവൈഎഫ്‌ഐ എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്‌ഐയുടെ യൂത്ത് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുന്നുണ്ട്.

ഈ പ്രസംഗത്തിന് ലൈക്കും ഷെയറും തേടി ഓരോ യൂണിറ്റിനും ഡിവൈഎഫ്‌ഐ ക്വാട്ട നല്‍കി എന്നാണ് മനോരമ വാര്‍ത്ത. ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് അവരല്ലാതെ മറ്റാര് പ്രചാരണം നടത്തുമെന്നും ഇതിലെന്താണ് വാര്‍ത്ത എന്നുമാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. മനോരമയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്ത് വന്നിട്ടുണ്ട്.

അതിൽ എന്താണ് വാർത്ത?

അതിൽ എന്താണ് വാർത്ത?

'കിളി പോയ മനോരമ' എന്ന തലക്കെട്ടിലാണ് എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത? മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?

മനോരമ വഴി പി ആർ നടത്തിയിട്ടല്ല

മനോരമ വഴി പി ആർ നടത്തിയിട്ടല്ല

നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല. മനോരമ ദിനപ്പത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്.

കിളി പോയ അവസ്ഥ

കിളി പോയ അവസ്ഥ

കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!. നന്നായി വ്യാജ വാർത്ത എഴുതിയും കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി പി ആർ വർക്ക് ചെയ്തും ഫീൽഡിൽ കളം നിറഞ്ഞു കളിച്ചതാണ്. "ഹാ അതൊക്കെ ഒരു കാലം. ഇതിപ്പോൾ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ പൊളിക്കുന്നത്.!!"

വക്ക് പൊട്ടിയ വ്യാജ വാർത്ത

വക്ക് പൊട്ടിയ വ്യാജ വാർത്ത

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാർത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുൻപ് സോഷ്യൽ മീഡിയ അത്‌ പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാർത്തയാണ് ഇപ്പോൾ മുതലാളി പോലും വായിക്കുന്നത്. ആകെ കിളി പോയ അവസ്ഥ''.

'യൂത്ത് ഫോര്‍ ഇന്ത്യ'

'യൂത്ത് ഫോര്‍ ഇന്ത്യ'

'മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്‌ഐ 'യൂത്ത് ഫോര്‍ ഇന്ത്യ' എന്ന ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിയുടെ പ്രസംഗം ലൈവായി നടത്തും. നാളെ രാത്രി 7 മണിക്കാണ് മുഖ്യമന്ത്രി സംസാരിക്കുക. പത്രവാര്‍ത്ത വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുകൂലികള്‍ ക്യാംപെയ്ന്‍ ഏറ്റെടുത്തിരിക്കുകയാണ്.

English summary
AA Rahim trolls Malayala Manorama over news on DFYI's Youth For India Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X