'ചില കുല്സിത ശക്തികളെ ഡോ. കാണുന്നുണ്ട്, വേണ്ടപോലെ പരിഗണിക്കുന്നതായിരിക്കും'; അമൃത റഹിം
കഴിഞ്ഞ ദിവസമാണ് ഭാര്യ അമൃതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച സന്തോഷവാർത്ത എ എ റഹിം പങ്കുവെച്ചത്. ഇതിന് പിന്നാലെ പല ന്യൂസ് സൈറ്റുകളിലും ഈ വിവരം വാർത്തയായി വരികയും ചെയ്തു. ഇപ്പോൾ അമൃതയുടെ ഡോക്ടറേറ്റ് വാർത്തയ്ക്ക് താഴെ വന്ന മോശം കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത.
ഡോക്ടറേറ്റ് നേടിയതിനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാലണ് കമന്റിനുള്ള മറുപടിയും അമൃത നൽകിയത്. ഇതിനിടയിലും ചില കുല്സിത ശക്തികളെ ഡോ. കാണുന്നുണ്ട്. വേണ്ടപോലെ പരിഗണിക്കുന്നതായിരിക്കും. ഒരു കുല്സിതനെ ചുവടെ ചേർക്കുന്നു എന്ന് പറഞ്ഞ് കമന്റ് സഹിതമായിരുന്നു പോസ്റ്റ്.

അമൃത പങ്കുവെച്ച പോസ്റ്റ്:
പ്രിയപ്പെട്ടവരേ, ഏറ്റവും വേഗത്തിൽ ഗവേഷണം തീർക്കണം എന്ന് ആഗ്രഹിച്ചു കൊണ്ടാണ് തുടങ്ങിയത്. പക്ഷെ meningitis തന്ന ഭീകര രോഗ കാലം അതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പ്രാവശ്യം ശരീരത്തിൽ കത്തി വയ്ക്കേണ്ടി വന്ന സമയം. പിന്നെയും പിന്നെയും കാരണമൊന്നും അറിയാതെ പിന്തുടർന്ന് പിടിച്ചു കൊണ്ടിരുന്ന ഇൻഫെക്ഷൻ, അങ്ങനെ ഡിസാസ്റ്ററിന്റെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ ഞാൻ തന്നെ ഡിസാസ്റ്റർ ആയി മാറിയ 31/2 വർഷം കൂടിയാണ്.
പല പല ആശുപത്രികളിൽ പല തവണയായി എനിക്ക് ആശുപത്രിയിൽ കൂട്ടിരുന്നവർ, എന്റെ ഡോക്ടർമാർ, ഇവർക്കൊക്കെ തീസിസിന്റെ ഓരോ ഘട്ടവും അറിയാം. പക്ഷെ ഇത് 4 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ എനിക്ക് രണ്ട് കാരണങ്ങളെ ഉണ്ടായിരുന്നുള്ളൂ അതിൽ ഒന്ന്, അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് അച്ഛനും അമ്മയും എല്ലാമായ എന്റെ അച്ഛൻ ഇത് ആഗ്രഹിച്ചിരുന്നു,
രണ്ട് ഞാൻ അച്ഛന്റെ ആഗ്രഹത്തെയും അച്ഛനെയും അതിലുമേറെ സ്നേഹിച്ചിരുന്നു.എന്നാൽ ഈ ആഗ്രഹങ്ങൾക്ക് കൂട്ടിരിക്കാൻ എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരൻ ഉണ്ടായതും, ചുറ്റിനും സ്നേഹത്താൽ മാത്രം കോർത്തു പിടിച്ച ധാരാളം മനുഷ്യർ ഉണ്ടായതുമാണ് എന്റെ കരുത്തു.
ഈ സന്തോഷത്തിൽ പലരും ഫോണിലൂടെയും മെസ്സേജിലൂടെയും പങ്കു ചേർന്നു.അവരോടൊക്കെയും സ്നേഹം. എന്തായാലും ഗവേഷണത്തിന്റെ അടുത്ത പടിയായി വിദേശ സർവകലാശാലയിലെ ഒരു പിൻ വാതിൽ PDF കൂടി ആഗ്രഹിക്കുന്നുണ്ട്. NB: ഇതിനിടയിലും ചില കുല്സിത ശക്തികളെ ഡോ. കാണുന്നുണ്ട്. വേണ്ടപോലെ പരിഗണിക്കുന്നതായിരിക്കും. ഒരു കുല്സിതനെ ചുവടെ ചേർക്കുന്നു, എന്നാണ് അമൃത കുറിച്ചത്.












Click it and Unblock the Notifications