കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരാജ് തുട കാണിച്ചാലും അഡള്‍ട്‌സ് ഓണ്‍ലി? റിമ നായികയായ 'ആഭാസ'ത്തിന് കത്രിക വീഴുമോ? പിറകില്‍...

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമകളുടെ സെന്‍സറിങ് സംബന്ധിച്ച് ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്ന കാലമാണിത്. സെക്‌സി ദുര്‍ഗ്ഗയും പത്മാവതിയും ഒക്കെ ആ വിവാദത്തിന്റെ തുടക്കമായിരുന്നെങ്കില്‍, ഇപ്പോള്‍ 'ആഭാസം' എന്ന സിനിമയില്‍ എത്തി നില്‍ക്കുകയാണ് അത്.

നവാഗതനായ ജുബിത്ത് നമ്രടത്ത് ആണ് 'ആഭാസം' സിനിമയുടെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടും റിമ കല്ലിങ്കലും ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമക്ക് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്‍കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചില ഡയലോഗുകള്‍ 'മ്യൂട്ട്' ചെയ്താല്‍ 'എ' സര്‍ട്ടിഫിക്കറ്റ് തരാം എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞത് എന്നാണ് പ്രധാന ആക്ഷേപം. സുരാജ് വെഞ്ഞാറമൂട് 'തുട' പ്രദര്‍ശിപ്പിക്കുന്ന ഒരു ദൃശ്യവും എ സര്‍ട്ടിഫിക്കറ്റിന് കാരണമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ആഭാസം

ആഭാസം

ആര്‍ഷ ഭാരത സംസ്‌കാരം എന്നതിനെ ചുരുക്കിയാണ് സോഷ്യല്‍ മീഡിയയില്‍ ആഭാസം എന്ന വാക്ക് ഇപ്പോള്‍ പ്രചരിക്കുന്നത്. സിനിമയും ഇത്തരം ഒരു ആക്ഷേപ ഹാസ്യ സമീപനം ഉള്ളതാണ്. അത് തന്നെയാണ് ഇതിനെ പ്രശ്‌നവത്കരിക്കുന്നത് എന്നാണ് ആരോപണം.

എ സര്‍ട്ടിഫിക്കറ്റ്

എ സര്‍ട്ടിഫിക്കറ്റ്

സിനിമയിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണത്രെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അറിയിച്ചിട്ടുള്ളത്. ജനുവരി 5 ന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രമായിരുന്നു ആഭാസം. എന്നാല്‍ ഡയലോഗ് മ്യൂട്ട് ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സെക്‌സും വയലന്‍സും

സെക്‌സും വയലന്‍സും

അമിതമായ സെക്‌സും വയലന്‍സും ഒക്കെ കടന്നുവരുമ്പോള്‍ ആണ് സിനിമകള്‍ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ അതിനുമാത്രം സെക്‌സോ വയലന്‍സോ തങ്ങളുടെ ചിത്രത്തില്‍ ഇല്ലെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ റിവ്യു കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് സംവിധായകന്‍.

ഗുരുവിനോട് തമാശ വേണ്ട

ഗുരുവിനോട് തമാശ വേണ്ട

ശ്രീ നാരായണ ഗുരുവിന്റേത് എന്ന പേരില്‍ സിനിമയില്‍ ഉപയോഗിച്ച ഒരു ഉദ്ധരിണിയും സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ടത്രെ. 'ഗുരുവിനോട് തമാശ വേണ്ട' എന്ന് ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം പറഞ്ഞതായും ആക്ഷേപമുണ്ട്. ഗാന്ധിജിയെ കുറിച്ച് 'വിദൂരമായ സൂചന നല്‍കുന്ന' മറ്റൊരു കാര്യവും സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമായത്രെ.

സുരാജ് വെഞ്ഞാറമൂടിന്റെ തുട

സുരാജ് വെഞ്ഞാറമൂടിന്റെ തുട

ഒരു രംഗത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ തുടയുടെ ഭാഗം കടന്നുവരുന്നുണ്ട്. ഇത് കണ്ട് സെന്‍സര്‍ ബോര്‍ഡിലെ ചില വനിത അംഗങ്ങള്‍ തലതാഴ്ത്തിയെന്ന് പോലും ആക്ഷേപം ഉയരുന്നുണ്ട്. എന്തായാലും ആഭാസം വലിയ വിവാദത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്.

തീരുമാനിച്ചുറപ്പിച്ചതോ?

തീരുമാനിച്ചുറപ്പിച്ചതോ?

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ട് എന്ന ആക്ഷേപവും സംവിധായകന്‍ ഉയര്‍ത്തുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ് എന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. സിനിമയുടെ പേരിനെ മുന്‍വിധിയോടെ സമീപിക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്നും സംവിധായകന്‍ പരാതിപ്പെടുന്നുണ്ട്.

എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍

എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍

ഒരു സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ പ്രതിസന്ധികള്‍ ഏറെയാണ്. തീയേറ്ററില്‍ കുടുംബമായി ആളുകള്‍ കയറില്ല എന്നതാണ് അതില്‍ പ്രധാനം. സൈറ്റലൈറ്റ് റൈറ്റ് ലഭിക്കാനും വലിയ ബുദ്ധിമുട്ടാകും. ഇതെല്ലാം സാമ്പത്തികമായി തന്നെ സിനിമ പ്രവര്‍ത്തകരെ ബാധിക്കുന്ന കാര്യങ്ങളാണ്.

English summary
Malayalam film Aabhaasam is the latest to face the CBFC's scissor-happy ways. The film, a social satire, has been certified 'A' by the CBFC, which has also asked the filmmakers to mute certain dialogues and make cuts in the film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X