Get Updates
Get notified of breaking news, exclusive insights, and must-see stories!

ആധാര്‍ ഇനിയും പുതുക്കിയില്ലേ; രണ്ട് ദിവസം മാത്രം, വീട്ടില്‍ നിന്ന് പുതുക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ജൂണ്‍ 14ന് മുമ്പായി ആധാര്‍ പുതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി അക്ഷയ കേന്ദ്രങ്ങളെയോ, ആധാര്‍ സേവ കേന്ദ്രങ്ങളെയോ സമീപിക്കാം. ഇനി വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ വീട്ടിലിരുന്നു കൊണ്ട് ആധാര്‍ പുതുക്കാന്‍ സാധിക്കും.

ഇതിന് വേണ്ടി ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റിലാണ് ലോഗിന്‍ ചെയ്യേണ്ടത്. നിങ്ങളുടെ ആധാര്‍ നമ്പറും കാപ്ചയും നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒ ടി പി വരും. ഈ ഒ ടി പി കൂടി നല്‍കിയാല്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ട പേജിലേക്ക് എത്തും.

aadhar

രണ്ട് രേഖകളാണ് പ്രധാനമായും സമര്‍പ്പിക്കേണ്ടത്. അഡ്രസ് പ്രൂഫ്, ഐഡന്ററ്റി പ്രൂഫ് എന്നിവയാണത്. ഐഡന്ററ്റി പ്രൂഫിന് വേണ്ടി പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താല്‍ മതിയാകും. അഡ്രസ് പ്രൂഫിന് വേണ്ടി വോട്ടേഴ്‌സ് ഐ ഡി സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാര്‍ അപ്‌ഡേഷന് ആവശ്യമായി റിക്വസ്റ്റ് പോകും.

ഇതിന് ശേഷം സ്‌ക്രീനില്‍ അക്‌നോളജമെന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ഇനി നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ആയോ എന്നറിയാന്‍ ഇതേ വെബ്സൈറ്റില്‍ തന്നെ ആധാര്‍ അപ്ഡേറ്റ് സ്റ്റാറ്റസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+