'ഒരു മൈലാഞ്ചി മോന്റെ ഫേസ്ബുക്ക് പോസ്റ്റ്'... ആട് 2 ഫേസ്ബുക്കില്‍; പൊട്ടിത്തെറിച്ച് മിഥുന്‍ മാനുവൽ
Recommended Video

കോഴിക്കോട്: തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്ന സിനിമകളെ പൊളിക്കാന്‍ എല്ലാക്കാലത്തും ഒരു കൂട്ടര്‍ ഉണ്ടാകും. സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് വിട്ടാണ് ഇവര്‍ ഈ പരിപാടി ചെയ്യുന്നത്.
സൂപ്പര്‍ ഹിറ്റ് ആയി മാറിയ പല ചിത്രങ്ങളും ഇങ്ങനെ പുറത്തായിട്ടുണ്ട്. അവയെല്ലാം ഡൗണ്‍ലോഡ് ചെയ്യണം എന്ന പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ നടക്കുന്നത് അതിലും വലിയ തോന്നിവാസമാണ്.
പുതിയ സിനിമകളുടെ ലൈവ് സ്ട്രീമിങ് ആണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അനേകായിരങ്ങളാണ് ഇത്തരത്തില്‍ സിനിമ കാണുന്നത്. വന്‍ ഹിറ്റ് ആയി മാറിയ ആട് 2 വും ഇത്തരത്തില്‍ ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്.
അത് കണ്ടാല്‍ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസിന് സഹിക്കുമോ? സ്‌ക്രീന്‍ ഷോട്ട് സഹിതം ആഞ്ഞടിച്ചിരിക്കുകയാണ് മിഥുന്‍...

ആട് 2
അടുത്തിടെ പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട് 2. ആട് ഒരു ഭീകര ജീവിയാണ് ന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് സിനിമയുടെ സംവിായകന്‍.

സിനിമ ലീക്ക് ആയി
സിനിമ തീയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ചുപോവുകയാണ്. അതിനിടയിലാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. സിനിമയുടെ വിജയത്തെ തന്നെ ബാധിക്കുന്നതാണ് ഇത്.

ഫേസ്ബുക്കില്‍ ലൈവ് സിനിമ
സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി എന്ന് മാത്രമല്ല, ഫേസ്ബുക്കില്‍ അത് ലൈവ് ആയി കാണിക്കുകയും ചെയ്തു. അനേകായിരങ്ങളാണ് ഇത്തരത്തില്‍ സിനിമ ഫേസ്ബുക്കിലൂടെ മാത്രം കണ്ടത്. ഇതോടെയാണ് മിഥുന്‍ മാനുവല്‍ തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ലൈാഞ്ചി മോന്‍
അതി രൂക്ഷമായാണ് മിഥുന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. സിനിമ ഷെയര്‍ ചെയ്ത ആളുടെ ഐഡി അടക്കം സ്‌ക്രീന്‍ഷോട്ട് എടുത്തായിരുന്നു മിഥുന്റെ പ്രതികരണം. ഒരു മൈലാഞ്ചി മോന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണിത് എന്ന് പറഞ്ഞാണ് മിഥുന്‍ പ്രതികരിച്ചത്.

മനസ്സാക്ഷിയില്ലാത്തവര്‍
തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകർപ്പ് മുഴുവനായും അപ്‌ലോഡ് ചെയ്തിരിക്കുന്നു... !! യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയർ ചെയ്ത അനേകം പേർ.. ഇങ്ങനത്തെ നിരവധി പോസ്റ്റുകൾ മറ്റു പേജുകളിൽ...

കടയ്ക്കല്‍ കോടാലി വക്കുന്ന പരിപാടി
അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന , ഒരു ബിസിനസ്സിൽ കോടികൾ ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നിർമ്മാതാവിന്റെ അദ്ധ്വാനം കാറ്റിൽ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവൻമാർ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്... !! ഡിയർ Law.... നടപടികൾ മാതൃകാപരമാവണം... മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്.... !!- ഇങ്ങനെയാണ് മിഥുന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് ഡിലീറ്റ് ചെയ്തു
മിഥുന്‍ മാനുവല്‍ തോമസിന്‍റെ പ്രതികരണം വന്നതിന് ശേഷവും ആ ഫേസ്ബുക്ക് ഐഡിയില്‍ സിനിമ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇപ്പോള്‍ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

പുലിമുരുകന്‍ അടക്കം
മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ അടക്കമുള്ള സിനിമകളുടെ വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകാറില്ല എന്നതാണ് സത്യം.
മിഥുന്‍റെ പോസ്റ്റ്
മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications