• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൃഥ്വിരാജിനും സംഘത്തിനും രക്ഷയ്‌ക്കെത്തി സുരേഷ് ഗോപി, നിലവിലെ സ്ഥിതി വെളിപ്പെടുത്തി ഫെഫ്ക!

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിരാജും സംഘവും. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വാദിറം മരുഭൂമിയിലാണ് പൃഥ്വിരാജും ബ്ലസ്സിയും അടക്കമുളളവരുളളത്. നാട്ടിലേക്ക് തിരികെ എത്താന്‍ ഇവര്‍ സഹായം തേടിയിരിക്കുകയാണ്.

ബ്ലെസ്സിയുടെ അഭ്യർത്ഥന പ്രകാരം ഫെഫ്ക മുഖ്യമന്ത്രിയുടേയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സഹായം തേടിയിട്ടുണ്ട്. നടനും എംപിയുമായ സുരേഷ് ഗോപിയും പ്രശ്നത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. അതേസമയം സിനിമാ സംഘത്തെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ല എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സ്ഥിതി വിശദീകരിച്ച് ഫെഫ്കയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം:

ഫെഫ്കയ്ക്ക് മെയിൽ

ഫെഫ്കയ്ക്ക് മെയിൽ

'' ജോർദാനിൽ അകപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് ഫെഫ്കയുടെ സമയോചിത ഇടപെടൽ. 'ആടു ജീവിതം' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ ശ്രീ പൃഥ്വിരാജ് , ശ്രീ ബ്ലെസ്സി എന്നിവർ ഉൾപ്പെട്ട 58 അംഗ ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ അവിടെപ്പെട്ടു പോയതിനെ തുടർന്ന് 30-3-2020 ൽ സംവിധായകൻ ശ്രീ ബ്ലെസ്സി ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന് തങ്ങളുടെ അവസ്ഥകൾ വിശദീകരിച്ചു മെയിൽ അയക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രി ഇടപെട്ടു

കേന്ദ്രമന്ത്രി ഇടപെട്ടു

ഇതേ തുടർന്നു ശ്രീ ബി ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിയുടെ ഓഫിസിനെ കാര്യങ്ങൾ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. മാത്രമല്ല ഫെഫ്കയുടെ മുൻ ഭാരവാഹിയായ ശ്രീമതി. ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥനയെത്തുടർന്ന്, കേന്ദ്ര സഹ മന്ത്രി ശ്രീ വി മുരളീധരൻ പ്രശ്നത്തിൽ സജീവമായി ഇടപെടുകയും ചെയ്തു.

ഇടപെട്ട് സുരേഷ് ഗോപി

ഇടപെട്ട് സുരേഷ് ഗോപി

ഈ ഘട്ടത്തിൽ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ സുരേഷ്‌ ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഇതേ തുടർന്ന് പ്രശ്നത്തിൽ സജീവമായി ഇടപെട്ട സുരേഷ്‌ ഗോപി ജോർദാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ദിവസേന ബന്ധപ്പെടുന്നുണ്ട്‌. ഏപ്രിൽ 8- നു തീരുന്ന ചലച്ചിത്രപ്രവർത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് ശ്രീ. സുരേഷ്‌ ഗോപിയെ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്‌. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവർത്തകരും പൂർണ്ണമായും സുരക്ഷിതരാണ്‌.

യാതൊരു ആശങ്കയും വേണ്ട

യാതൊരു ആശങ്കയും വേണ്ട

അവരോട്‌ നമ്മൾ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്‌. അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങൾ തുടങ്ങിയവയിൽ യാതൊരു ആശങ്കയും വേണ്ടെന്ന് അവർ തന്നെ അറിയിക്കുകയും ചെയ്തു. കൂടാതെ വിമാനയാത്രകളുടെ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ഘട്ടത്തിൽതന്നെ മുഴുവൻ ചലച്ചിത്ര പ്രവർത്തകരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും'' എന്നാണ് പോസ്റ്റ്.

തിരിച്ചെത്തിക്കാനാവില്ല

തിരിച്ചെത്തിക്കാനാവില്ല

ജോര്‍ദാനില്‍ കുടുങ്ങിയ മലയാള സിനിമാ സംഘത്തെ ഉടനെ നാട്ടിലേക്ക് തിരിച്ച് എത്തിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ തന്നെ തുടരാനാണ് വി മുരളീധരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് എത്തിക്കുന്നത് തെറ്റായ നടപടിയാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

cmsvideo
  പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | Oneindia Malayalam
  സുരക്ഷിതനാണ്

  സുരക്ഷിതനാണ്

  അതേസമയം പൃഥ്വിരാജ് ഇപ്പോള്‍ സുരക്ഷിതനാണെന്ന് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പ്രതികരിച്ചിട്ടുണ്ട്. മരുഭൂമിയിലെ റിസോര്‍ട്ടിലാണ് പൃഥ്വിരാജും സംഘവും താമസിക്കുന്നത്. ഇവിടെ ഭക്ഷണത്തിനോ മറ്റ് അവശ്യ വസ്തുക്കള്‍ക്കോ ബുദ്ധിമുട്ട് ഇല്ലെന്നും കര്‍ഫ്യൂ കാരണം എങ്ങോട്ടും നീങ്ങാന്‍ പറ്റില്ല എന്നതാണ് പ്രശ്‌നമെന്നും പൃഥ്വിരാജ് വിളിച്ചപ്പോള്‍ പറഞ്ഞതായി മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

  English summary
  Aadujeevitham team stuck in Jordan, FEFKA reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X