ആം ആദ്മി പാർട്ടി കേരളം ഘടകം പിരിച്ചുവിട്ടു; പുതിയ ഭാരവാഹികൾ ഉടൻ

തിരുവനന്തപുരം: ആം ആദ്മി പാർട്ടി കേരളം ഘടകത്തെ പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് നടപടി.പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് അറിയിച്ചു.
'കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലവിലുള്ള മുഴുവന്‍ സംഘടനാ സംവിധാനവും പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും', സംഘടനയുടെ പത്രകുറിപ്പിൽ വ്യക്തമാക്കി. ദേശീയ താത്പര്യം മുൻനിർത്തി ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആം ആദ്മി നേതൃത്വം. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അടിയന്തര നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദില്ലിയിലും പഞ്ചാബിലും വിജയിച്ചതോടെ കേരളത്തിലും അനുകൂല സാഹചര്യം ഉണ്ടാക്കാൻ ആം ആദ്മിക്ക് സാധിക്കുമെന്ന റിപ്പോർട്ടായിരുന്നു നേരത്തേ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ മികച്ച നേതാക്കളുടെ അഭാവം സാധ്യതകളെ ഇല്ലാതാക്കുമെന്ന വികാരം ദേശീയ നേതൃത്വത്തിന് ഉണ്ട്. സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങളിലും നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സംസ്ഥാന സമിതി പിരിച്ച് വിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തരെ അണിനിരത്താൻ ആയിരിക്കും ദേശീയ നേൃത്വത്തിന്റെ ശ്രമം.












Click it and Unblock the Notifications