Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസന്‍ 'ആപ്പിലേക്ക്'? യോഗ്യത സിപിഎമ്മിനെ തെറി വിളിച്ചതോ?

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ നേതൃത്വം തീരുമാനിക്കുന്നുവെന്ന് സൂചന. പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് സ്ഥാനമൊഴിഞ്ഞതിനു ശേഷം അധികാരമേറ്റ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലാണ് ശ്രീനിവാസനായി വലവീശുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തി വരുന്ന ശ്രാനിവാസനെ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ ശ്രീനിവാസന്‍ രംഗത്ത് വന്നിരുന്നു. ഇതിനെ പിന്തുണതുണച്ച് പരസ്യമായി തന്നെ ആംആദ്മി രംഗത്ത് വന്നതും ഇത് മുന്നില്‍ കണ്ടാണ്.

കെജ്രിവാളും ഇടപെടും

കെജ്രിവാളും ഇടപെടും

ശ്രീനിവാസന്‍ അനുകൂലമായി പ്രതികരിച്ചാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊണ്ട് സംസാരിപ്പിക്കാനാണ് ആലോചന.

വിലവീശല്‍

വിലവീശല്‍

സാറാ ജോസഫ് സ്ഥാനമൊഴിഞ്ഞതിനു ശേഷം അദികാരമേറ്റ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലാണ് ശ്രീനീവാസനായി വലവീശുന്നത്.

എല്ലാം മുന്നില്‍ കണ്ട് തന്നെ

എല്ലാം മുന്നില്‍ കണ്ട് തന്നെ

കണ്ണൂരിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് വന്ന ശ്രീനിവാസനെ അനുകൂലിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നത് ഇതെല്ലാം മുന്നില്‍ കണ്ട് തന്നെ.

പിന്തുണ

പിന്തുണ

കേരള രാഷ്ട്രീയം അക്രമത്തില്‍ മുങ്ങി താഴുന്നതിനെതിരെ പ്രതികരിച്ച ശ്രീനിവാസന് സാംസ്‌കാരിക കേരളത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു.

രാഷ്ട്രീയത്തിലിടപെടാം

രാഷ്ട്രീയത്തിലിടപെടാം

സാംസ്‌കാരിക നായര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ പറഞ്ഞിരുന്നു.

മന:സാക്ഷിയുടെ ശബ്ദം

മന:സാക്ഷിയുടെ ശബ്ദം

ഹിംസയെ ന്യായീകരിക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നേറുമ്പോള്‍ അതിനെതിരെ കേരളത്തിന്റെ മന:സാക്ഷിയുടെ ശബ്ദമാണ് ശ്രീനിവാസന്‍ പ്രകടിപ്പിച്ചതെന്നും നീലകണ്ഠന്‍ പറഞ്ഞു.

ബദല്‍ സംവിധാനം

ബദല്‍ സംവിധാനം

സംസ്ഥാന രാഷ്ട്രീയ മണ്ഡലം ശുദ്ധീകരിക്കാന്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തി ബദല്‍ സംവിധാനം കെട്ടിപ്പടുക്കാനാണ് ആം ആദ്മി ലക്ഷ്യമിടുന്നത്.

ലക്ഷ്യം

ലക്ഷ്യം

അടുത്ത ലേക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഇതിന്റെ ഭാഗമായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്നവരുമായി ഒരു യോജിച്ച പ്ലാറ്റ്‌ഫോമാണ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം.

അത്ഭുതം

അത്ഭുതം

ഏതാനും സീറ്റുകള്‍ മാത്രം മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് രണ്ടരലക്ഷത്തോളം വോട്ടുകള്‍ സംസ്ഥാനത്ത് നിന്നും ലഭിച്ചിരുന്നു. കന്നി മത്സരത്തില്‍ ഇത്രയും വോട്ടുകള്‍ നേടാന്‍ സാധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

മാറ്റങ്ങള്‍ സൃഷ്ടിക്കും

മാറ്റങ്ങള്‍ സൃഷ്ടിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മോദിയുമായുള്ള നേരിട്ട ഏറ്റുമുട്ടലിന് കളമൊരുക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+