Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എഎപി മല്‍സരിക്കില്ല; ദേശീയ നേതൃത്വം നല്‍കിയത് മറ്റൊരു നിര്‍ദേശം, തിരിച്ചടിച്ചത് 2016ലെ തീരുമാനം

കൊച്ചി: ആം ആദ്മി പാര്‍ട്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്ന് സൂചന. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം താളംതെറ്റിയ നിലയിലായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം. പാര്‍ട്ടി താഴെ തട്ടില്‍ നിന്ന് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലാണ് നീങ്ങുന്നത്. ഇതിന് ശേഷം മതി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. പാര്‍ട്ടിയെ വാര്‍ഡ് തലം മുതല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് പിസി സിറിയക്കിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയായ ഇദ്ദേഹം അധ്യക്ഷനായ സമിതിയാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

a

നേരത്തെ ആം ആദ്മിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളായിരുന്ന സിആര്‍ നീലകണ്ഠനും സാറാ ജോസഫുമെല്ലാം പാര്‍ട്ടി വിട്ടു. എടുത്തുകാട്ടാന്‍ പറ്റിയ മുഖമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. അതുകൊണ്ടുതന്നെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്നത് തിരിച്ചടിയായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ദില്ലിയില്‍ ശക്തമായ സാന്നിധ്യമാണ് എഎപിക്ക്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം മറ്റൊന്നാണ് എന്ന് എഎപി മനസിലാക്കണമെന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ ഗുജറാത്തിലും പഞ്ചാബിലും ദില്ലിയിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു. കേരളത്തില്‍ കാര്യമായ ചലനം പാര്‍ട്ടിക്ക് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+