കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് പിളര്‍ന്നു:ആംആദ്മി ഡെമോക്രാറ്റിക്ക്പാര്‍ട്ടി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഗ്രൂപ്പ് രാഷ്ട്രീയം വേണ്ടെന്നൊക്കെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് പറയാം. എന്നാല്‍ അതൊന്നുമില്ലാതെ രാഷ്ട്രീയം പൂര്‍ണമാകുന്നില്ല. പൊളിടിക്‌സാകുമ്പോള്‍ ഒന്നു രണ്ട് ഗ്രൂപ്പുകളും തമ്മില്‍ പോരുമെല്ലാം വേണം. അഭിപ്രായ ഭിന്നതകളുണ്ടാകുമ്പോഴല്ലേ പുതിയ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഒറ്റയടിയ്ക്ക് വളര്‍ന്ന ആം ആദ്മിയ്ക്കും വേണം വിമത ഗ്രൂപ്പുകള്‍.

ആം ആദ്മി പാര്‍ട്ടി ശക്തമായത് ദില്ലിയിലാണെങ്കിലും പാര്‍ട്ടിയ്‌ക്കൊരു അപരനെ ഉണ്ടാക്കിയതില്‍ എന്തായാലും കേരളത്തിന് അഭിമാനിക്കാം. നിലവില്‍ പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് വിമത പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നത്. ആം ആദ്മി ഡെമോക്രാറ്റിയ്ക്ക് എന്ന് പേര് നല്‍കിയ പാര്‍ട്ടി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏഴ് മണ്ഡലങ്ങളില്‍ മത്സരിയ്ക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

aam-admi-party-logo

ആം ആദ്മി പാര്‍ട്ടിയുടെ മുഖ മുദ്രയായ തൊപ്പിയും ചൂലുമെല്ലാം ഇവര്‍ക്കൊപ്പവും ഉണ്ടാകും. പിന്നെ വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ പാര്‍ട്ടുയുടെ പേരെഴുതുമ്പോള്‍ ബ്രാക്കറ്റില്‍ ഡമോക്രാറ്റിക്ക് എന്നുമുണ്ടാകുമെന്ന് മാത്രം. നിലവില്‍ തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പടെയുള്ള ഏഴ് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ആം ആദ്മി ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ തിരുമാനം.

എന്തായാലും ഗ്രൂപ്പ് രാഷ്ട്രീയത്തിന് പേരെടുത്ത കേരളത്തിന് അവകാശപ്പെടാന്‍ മറ്റൊരു തുടക്കം കൂടെയായി. തെരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ഇനി ചിലപ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം പിന്നെയും വിഭജിച്ചേക്കാം...കേരള രാഷ്ട്രീയമല്ലേ..ഒന്നിനെയും മുന്‍വിധിയോടെ കാണാന്‍ കഴിയില്ല.

English summary
Aam Admi Party split in Kerala named Aam Admi Democratic Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X