കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രിയും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞു, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആനത്തലവട്ടം ആനന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തില്‍ പ്രതിക്കൂട്ടിലായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലോടെ ബിജെപിയും തന്ത്രിയും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞെന്ന് ആനത്തലവട്ടം പറഞ്ഞു. നേരത്തെ തന്ത്രിയും ബിജെപിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് സിപിഎം പലതവണ ആരോപിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ് ശ്രീധരന്‍പിള്ളുടെ വെളിപ്പെടുത്തലെന്നാണ് ആനത്തലവട്ടം പറയുന്നത്. നേരത്തെ ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ചെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.

1

തുലാമാസ പൂജാ സമയത്ത് യുവതികല്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നട അടയ്ക്കുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാടിന് ആയിരങ്ങളുടെ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ ബലത്തിലാണ് തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ബിജെപി മുന്നോട്ടുവെച്ച് അജന്‍ഡയില്‍ എല്ലാവരും വീണെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. അതേസമയം വിവാദം പ്രസ്താവനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൂടുതല്‍ പ്രതിരോധത്തിലാണ് ശ്രീധരന്‍പിള്ള.

Recommended Video

cmsvideo
ബിജെപി അജണ്ട പൊളിച്ചടുക്കി പി സ് ശ്രീധരൻ പിള്ളയുടെ ശബ്ദരേഖ ചോർന്നു | Oneindia Malayalam

കോടതി അലക്ഷ്യ കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണ് തന്ത്രിയുമായി സംസാരിച്ചതെന്നാണ് ശ്രീധരന്‍പിള്ളയുടെ വിശദീകരണം. തന്റെ നിര്‍ദേശ പ്രകാരമാണ് അതെന്ന് വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. നിയമോപദേ തേടിയ എല്ലാവര്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ടാണ് തനിക്കെതിരെ കോടതി അലക്ഷ്യ കേസ് നല്‍കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞത്. അതേസമയം ശ ബരിമലയിലെ പ്രശ്‌നം നമുക്കൊരു സുവര്‍ണാവസരം ആണെന്ന ശ്രീധരന്‍പിള്ളയുടെ വാക്കുകളും വലിയ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.

നട അടയ്ക്കുമെന്ന ഭീഷണിക്ക് മുൻപ് ശബരിമല തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ, ശബ്ദരേഖ ചോർന്നുനട അടയ്ക്കുമെന്ന ഭീഷണിക്ക് മുൻപ് ശബരിമല തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ, ശബ്ദരേഖ ചോർന്നു

ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്

English summary
aanathalavattam aanandan against sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X